പത്മപ്രിയ നായികയാവുന്ന ചിത്രത്തിൽ യുവതാരങ്ങളായ റോഷൻ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇത്തവണത്തെ ഓണം റിലീസുകളില്‍ പ്രേക്ഷകശ്രദ്ധയിലുള്ള ഒന്നാണ് ബിജു മേനോന്‍ നായകനാവുന്ന ഒരു തെക്കന്‍ തല്ല് കേസ്. ജി ആർ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീജിത്ത് എന്‍ ആണ്. അമ്മിണി പിള്ള എന്നാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. നേരത്തെ മോഹൻലാലിനെ ടൈറ്റിൽ കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ശ്രീജിത്ത്. രാജേഷ് പിന്നാടന്‍റേതാണ് തിരക്കഥ. തിരുവോണ ദിനമായ സെപ്റ്റംബര്‍ 8 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 

പത്മപ്രിയ നായികയാവുന്ന ചിത്രത്തിൽ യുവതാരങ്ങളായ റോഷൻ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അഖിൽ കവലയൂർ, അശ്വത് ലാൽ, റെജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ 4 എന്റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ മുകേഷ്‌
ആര്‍ മേത്ത, സി വി സാരഥി, എ കെ സുനില്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.

ALSO READ : ഇതാ മമ്മൂട്ടിയുടെ 'ക്രിസ്റ്റഫര്‍'; ബി ഉണ്ണികൃഷ്‍ണന്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്

മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് മനോജ് കണ്ണോത്ത് ആണ്. ക്രിയേറ്റീവ് ഡയറക്ടർ ഗോപകുമാർ രവീന്ദ്രൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ റോഷൻ ചിറ്റൂർ- ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്, പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍, ലൈന്‍ പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈന്‍ തപസ് നായിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രണവ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ലൈൻ പ്രൊഡ്യൂസർ പ്രേംലാൽ കെ കെ, ഫിനാൻസ് കൺട്രോളർ ദിലീപ് എടപറ്റ, സ്റ്റിൽ ഫോട്ടോഗ്രാഫർ അനീഷ് അലോഷ്യസ്, പബ്ലിസിറ്റി ഡിസൈനർ ഓൾഡ് മങ്ക്സ്, ടീസർ കട്ട്സ് ഡോൺമാക്സ്, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ, സബ് ടൈറ്റിൽ വിവേക് രഞ്ജിത്, സംഘട്ടനം സുപ്രീം സുന്ദർ, മാഫിയ ശശി, മാർക്കറ്റിംഗ് കൺസൽട്ടന്റ് കാറ്റലിസ്റ്റ്‌.

Oru Thekkan Thallu Case Official Trailer | Biju Menon | Padmapriya | Roshan Mathew | Nimisha | E4E