Asianet News MalayalamAsianet News Malayalam

ഒടിടിയില്‍ നേരിട്ട് റിലീസിന് കെജിഎഫ് നിര്‍മാതാക്കള്‍ക്ക് വൻ തുകയുടെ ഓഫര്‍

ഒടിടിയില്‍ നേരിട്ടുള്ള റിലീസിന് കെജിഎഫ് നിര്‍മാതാക്കള്‍ക്ക് വൻ തുക വാഗ്‍ദാനം ചെയ്‍തതായി റിപ്പോര്‍ട്ട്.
 

OTT platform offer huge amount to KGF producer
Author
Kochi, First Published Aug 12, 2021, 3:32 PM IST

ഇന്ത്യയിലൊട്ടാകെ ആരാധകരെ നേടിയ ചിത്രമാണ് കന്നഡയില്‍ നിന്ന് എത്തിയ കെജിഎഫ്. കെജിഎഫ് ചാപ്റ്റര്‍ രണ്ടാം ഭാഗത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാകുന്നത്.

നൂറ് കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. കൊവിഡ് കാരണമാണ് സിനിമയുടെ റിലീസ് വൈകുന്നത്. ജൂലൈ 16ന് ആയിരുന്നു ആദ്യം സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നു. ഇപോള്‍ ഒരു  മുൻനിര ഒടിടി പ്ലാറ്റ്‍ഫോം വൻ തുക വാഗ്‍ദാനം ചെയ്‍ത് കെജിഎഫ് നിര്‍മാതാക്കളെ സമീച്ചതായാണ് റിപ്പോര്‍ട്ട്.

ഒടിടിയില്‍ നേരിട്ടുള്ള റിലീസിന് 255 കോടി രൂപയോളം കെജിഎഫ് നിര്‍മാതാക്കള്‍ക്ക് വാഗ്‍ദാനം ചെയ്‍തുവെന്നാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നായിരുന്നു നായകൻ യാഷ് അറിയിച്ചത്. സിനിമയിലും നായകനിലും നിര്‍മാതാക്കളായ ഹൊമ്പാലെ ഫിലിംസിനിം വിശ്വാസമുണ്ട്. തിയറ്റില്‍ ചിത്രം വൻ വിജയം നേടുമെന്ന പ്രതിക്ഷയും റിലീസിന് മുന്നേ തന്നെ ചിത്രം വൻ ബിസിനസ് നേടിയിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios