25 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദേവരാഗത്തിലായിരുന്നു അവസാനമായി വേഷമിട്ടത്.  

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന തമിഴ് – മലയാളം ചിത്രം ഒറ്റ് ഗോവയില്‍ പുരോ​ഗമിക്കുന്നു. തീവണ്ടിക്ക് ശേഷം സംവിധായകന്‍ ഫെല്ലിനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. 

ഇത് തന്റെ ആദ്യ തമിഴ് സിനിമയാണെന്നും എക്കാലത്തെയും ആകര്‍ഷകവും സ്റ്റൈലിഷുമായ അരവിന്ദ് സ്വാമിയുടെ കൂടെ ഗോവയില്‍ ചിത്രീകരണം ഇന്ന് ആരംഭിച്ചെന്നും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ മുംബൈ , ഗോവ, എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍. ജൂലൈയില്‍ റിലീസ് ചെയ്യാനുളള തയ്യാറെടുപ്പിലാണ്. എഎച്ച് കാഷിഫ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം വിജയ് ആണ്. 25 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദേവരാഗത്തിലായിരുന്നു അവസാനമായി വേഷമിട്ടത്.