മേതിൽ കോമളൻകുട്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സോണി സുകുമാരൻ നിർവ്വഹിക്കുന്നു.
എഴുപതുകളിലെ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒഴിയാതെ എന്ന ചിത്രം ഈ മാസം 11 ന് പ്രദര്‍ശനത്തിനെത്തും. അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തെ സാധാരണക്കാര്‍ക്ക് നേരെയുണ്ടായ ഭരണകൂട ഭീകരതയുടെ ഓര്‍മ്മകളാണ് ചിത്രത്തില്‍ കടന്നുവരുന്നത്. ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സോണി സുകുമാരൻ നിർവ്വഹിക്കുന്നു.
മേതിൽ സതീശൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ പ്രേംസായ്, കല പ്രമോദ് പള്ളിയിൽ, കോസ്റ്റ്യൂംസ് ലത മോഹൻ, സൗണ്ട് ഡിസൈൻ ആന്റ് മിക്സ് ഗണേഷ് മാരാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിൻസ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ രാധാകൃഷ്ണൻ ചേലേരി, വിതരണം സനോജ് സലാഹൂദ്ദീൻ, സൻഹ സ്റ്റുഡിയോ, പി ആർ ഒ- എ എസ് ദിനേശ്.
