മലയാളത്തിന്റെ ഭാവഗായകനായി പേരുകേട്ടയാളാണ് പി ജയചന്ദ്രൻ. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായകൻ. പി ജയചന്ദ്രന്റെ പാട്ടുകള്‍ക്ക് ഇന്നും ആരാധകരുണ്ട്. അടുത്തിടെ വേറിട്ട ഫോട്ടോയാണ് പി ജയചന്ദ്രനെ ആരാധകരുടെ ചര്‍ച്ചയില്‍ കൊണ്ടുവന്നത്. എന്നാല്‍ താൻ പാടിയ പാട്ടുകളിലൂടെയാണ് തന്നെ ഓര്‍ക്കേണ്ടത് എന്നാണ് പി ജയചന്ദ്രൻ പറയുന്നത്.

ഞാൻ 55 വര്‍ഷമായി പാടുന്നു. എന്നെ അറിയേണ്ടത് പാട്ടിലൂടെയാണ്. ഓര്‍ക്കേണ്ടത് ഞാൻ പാടിയ പാട്ടുകളിലൂടെയാണ്. അല്ലാതെ, മസിലിലൂടെയും വസ്‍ത്രധാരണത്തിലൂടെയുമല്ല. ഇതൊക്കെ രസമാണെന്ന് മാത്രം. സ്ഥിരമല്ല എന്നും പി ജയചന്ദ്രൻ പറയുന്നു. പി ജയചന്ദ്രൻ മസില് പെരുപ്പിച്ച് മീശപിരിച്ചുള്ള ഒരു ഫോട്ടോയാണ് അടുത്തിടെ ചര്‍ച്ചയായത്. പി ജയചന്ദ്രൻ യേശുദാസും ഒന്നിച്ചുള്ള ഒരു ഫോട്ടോയും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.