പി കെ ബിജു സംവിധാനം ചെയ്യുന്ന 'മദം' ക്രൈം ത്രില്ലറാണ്.


പി കെ ബിജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മദം'. ചിത്രത്തിന്റെ ടൈറ്റില്‍ തിരുവോണത്തിന് ആയിരുന്നു ലോഞ്ച് ചെയ്‍തത്. ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍. പാലക്കാടാണ് പ്രധാന ലൊക്കേഷൻ.

Add Asianetnews as a Preferred SourcegooglePreferred

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. ഒരു ക്രൈം ത്രില്ലറാണ് 'മദ'മെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. 2022ല്‍ സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. 

ഫ്യൂചര്‍ ഫിലിം പ്രോഡക്ഷന്‍സിന്റെ ബാനറില്‍ കിഷോര്‍ ദേവ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍.

 രചന-വിഷ്‍ണുരാജ്, ഛായാഗ്രഹണം-രഘു മാജിക് ഫ്രെയിം, എഡിറ്റിംഗ് -സുഹൈല്‍ ടി ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷറഫ് കറപ്പാടന, സംഗീതം-സെറിന്‍ ഫ്രാന്‍സിസ്, പശ്ചാത്തലസംഗീതം-നിസാം ബഷീര്‍, കലാസംവിധാനം-സാബു എം രാമന്‍, , പരസ്യകല- സൂരജ് സുരന്‍, മേക്കപ്പ്-അജിത് കൃഷ്‍ണന്‍, പി ആര്‍ ഒ-ബി.വി. അരുണ്‍കുമാര്‍, പി ശിവപ്രസാദ്, സുനിത സുനില്‍.