പ്രമുഖ സിനിമ കലാസംവിധായകൻ പി കൃഷ്‍ണമൂര്‍ത്തി അന്തരിച്ചു. 77 വയസായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്ന് തവണ കലാസംവിധാനത്തിന് ദേശീയ പുരസ്‍കാരം ലഭിച്ചിട്ടുണ്ട്. ഒട്ടേറെ സിനിമകളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതിതിരുന്നാള്‍ ആണ് ആദ്യ മലയാള ചിത്രം.

രണ്ട് തവണ വസ്‍ത്രാലങ്കാരത്തിനും  പി കൃഷ്‍ണമൂര്‍ത്തിക്ക് ദേശീയ പുരസ്‍കാരം ലഭിച്ചിട്ടുണ്ട്. തമിഴ്‍നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡും കലൈമാമണി പുരസ്‍കാരവും ലഭിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ പെരുന്തച്ചൻ, രാജശില്‍പി, പരിണയം, ഗസല്‍ തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളില്‍ പി കൃഷ്‍ണമൂര്‍ത്തി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജി വി അയ്യരുടെ കന്നഡ ചിത്രം ഹംസ ഗീതയിലൂടെയാണ് 1975ല്‍ പി കൃഷ്‍ണമൂര്‍ത്തി ചലച്ചിത്രലോകത്ത് എത്തുന്നത്.

തഞ്ചാവൂരിനടുത്ത് പൂമ്പുഹാറില്‍ ആണ് പി കൃഷ്‍ണമൂര്‍ത്തി ജനിച്ചത്.