കാര്‍ത്തി നായകനായ സര്‍ദാറിന്റെ സംവിധായകന്റെ ചിത്രത്തില്‍ ഇനി ചിരഞ്‍ജീവി. 

തെലുങ്കില്‍ യുവ നായകൻമാരേക്കാളും ജനപ്രിയമുള്ള താരമാണ് ചിരഞ്‍ജീവി. അതുകൊണ്ട് ചിരഞ്‍ജീവി നായകനാകുന്ന പുതിയ ചിത്രങ്ങള്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ചിരഞ്‍ജീവി നായകനാകുന്ന ഒരു പുതിയ ചിത്രത്തിന്റെ സൂചനകളാണ് ആരാധകരെ ഇപ്പോള്‍ ആവേശത്തിലാക്കുന്നത്. സംവിധായകൻ പി എസ് മിത്രന്റെ ചിത്രത്തില്‍ ചിരഞ്‍ജീവി നായകനായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ത്തിയുടെ സര്‍ദാര്‍ ഹിറ്റായതോടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് പി എസ് മിത്രൻ. കാര്‍ത്തി നായകനായി സര്‍ദാറിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത് പി എസ് മിത്രനാണ്. വൈകാതെ കാര്‍ത്തിയുടെ സര്‍ദാര്‍ 2 ചിത്രീകരണം തുടങ്ങും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ആവേശത്തിന് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ റിപ്പോര്‍ട്ടുകളും എത്തിയിരിക്കുന്നത്.

സംവിധായകൻ പി എസ് മിത്രന്റെ ചിത്രം 'സര്‍ദാറി'ല്‍ കാര്‍ത്തി സ്‍പൈയായിരുന്നു വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. കാർത്തിയെ കൂടാതെ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, സായ് യൂസഫ്, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, വിജയ് വരദരാജ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.

ഒടുവില്‍ ചിരഞ്‍ജീവി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ഭോലാ ശങ്കറാണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായ ചിരഞ്‍ജീവിയുടെ 'ഭോലാ ശങ്കര്‍' സംവിധാനം ചെയ്‍തത് മെഹര്‍ രമേഷായിരുന്നു. വലിയ പരാജയം നേരിട്ടിരുന്നു ചിത്രം. തമന്ന നായികയായി എത്തിയപ്പോള്‍ ചിരഞ്‍ജീവിയുടെ സഹോദരിയായി ഭോലാ ശങ്കറില്‍ കീര്‍ത്തി സുരേഷും വേഷമിട്ടു.

Read More: കേരളത്തിലും കുതിക്കുന്ന ലിയോ, വിജയ് ചിത്രം അമ്പരപ്പിക്കുന്ന നേട്ടത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക