ബോളിവുഡ് നായികയായും ശ്രദ്ധയാകര്‍ഷിച്ചിരുന്ന പാക് താരമാണ് മഹിറ ഖാൻ.
പാക്കിസ്ഥാൻ നടിയാണെങ്കിലും മഹിറാ ഖാൻ ബോളിവുഡിന്റെയും പ്രിയങ്കരിയാണ്. നടി മഹിറാ ഖാൻ രണ്ടാമതും വിവാഹിതയായി എന്നതാണ് പുതിയ റിപ്പോര്‍ട്ട്. സലിം കരിമാണ് വരൻ. നടി മഹിറാ ഖാന്റെ വിവാഹ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ആരാണ് സലിം കരിം എന്നാണ് താരത്തിന്റെ ആരാധകരില്‍ പലരും ഗൂഗിളില്‍ തിരയുന്നുണ്ടാകുക. ഒരു വ്യവസായിയാണ് സലിം കരിം. സിംപയ്‍സ എന്ന കമ്പനിയുടെ സിഇഒയുമാണ്. സിനിമയുമായി ബന്ധമില്ലാത്ത ആളാണ് ഇദ്ദേഹം. അലി അസ്‍കരിയുമായിട്ടായിരുന്നു മഹിറയുടെ ആദ്യ വിവാഹം നടന്നത്. കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നാണ് പാക്കിസ്ഥാനി താരം മഹിറ ഖാൻ അലി അസ്‍കരിയുമായി നേരത്തെ വിവാഹിതയായത്. 2014ല്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചതിന് ശേഷം പിരിയുകയുമായിരുന്നു.
ബോല്‍ എന്ന ഹിറ്റ് പാക്കിസ്ഥാനി സിനിമയിലൂടെയാണ് നടി എന്ന നിലയില്‍ മഹിറ ഖാന്റെ അരങ്ങേറ്റം. പെട്ടെന്നുതന്നെ പാക്കിസ്ഥാനിലെ ഒരു മുൻനിര താരമായി ഉയരാൻ മഹിറാ ഖാന് കഴിഞ്ഞു. ബിൻ റോയെയിലൂടെയാണ് നായികയായി അരങ്ങേറിയത്. 2017ലായിരുന്നു നടി മഹിറാ ഖാൻ ബോളിവുഡ് നായികയായി അരങ്ങേറുന്നത്. ഷാരൂഖ് ഖിന്റെ റായീസ് എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിലേക്ക് നടി മഹിറാ ഖാൻ എത്തുന്നത്.
റായീസ് എന്ന വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്. മഹിറാ ഖാനാകട്ടെ റായീസിന്റ ഭാര്യ കഥാപാത്രമായ ആസിയ ഖാസിയായി വേഷമിട്ടു. രാഹുല്‍ ധോലാകിയയാണ് റായീസിന്റെ സംവിധാനം. നവാസുദ്ദിൻ സിദ്ദിഖി, അതുല്‍ കുല്‍ക്കര്‍ണി, പരീദ്, നരേന്ദ്ര ഝാ, ഷീബാ ഛദ്ദ, ഉദയ് തികേകര്‍, രാജ് അരുണ്‍, സുനില്‍ ഉപാധ്യായ്, ബിമല്‍ ത്രിവേദി തുടങ്ങിയവരും ഷാരൂഖ് ഖാൻ നായകനായ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.
Read More: തമിഴ്‍നാട്ടിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കാൻ വിജയ് ചിത്രം, ലിയോയിലെ പ്രതീക്ഷകള്‍
