വി എം അനിൽ സംവിധാനം ചെയ്ത ചിത്രം

മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. രാഹുൽ മാധവ്, കോട്ടയം രമേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനിൽ സംവിധാനം ചെയ്ത പാളയം പി സി എന്ന ചിത്രമാണ് സ്ട്രീമിംഗിന് തയ്യാറെടുത്തിരിക്കുന്നത്. തിയറ്റര്‍ റിലീസിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ഈ വർഷം ജനുവരി ആദ്യം തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. സൈന പ്ലേയിലൂടെയാണ് ചിത്രം കാണാനാവുക. ഈ മാസം 29 മുതല്‍ ചിത്രം കാണാനാവും. ഒടിടി റിലീസിനോടനുബന്ധിച്ച് പുതിയ ട്രെയ്‍ലറും പുറത്തെത്തിയിട്ടുണ്ട്. 

ചിരകരോട്ട് മൂവിസിന്റെ ബാനറിൽ ഡോ. സൂരജ് ജോൺ വർക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, ധർമ്മജൻ ബോൽഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോൺ വർക്കി, ആന്റണി ഏലൂർ, സ്വരൂപ് വർക്കി, നിയ ശങ്കരത്തിൽ, മാലാ പാർവതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. കഥ, തിരക്കഥ, സംഭാഷണം സത്യചന്ദ്രൻ പൊയിൽകാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്ന് എഴുതുന്നു. നിർമ്മാതാവ് ഡോ. സൂരജ് ജോൺ വർക്കിയാണ് തിരക്കഥയിലെ ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ.

പ്രദീപ്‌ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ജോതിഷ് ടി കാശി, അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോ. സൂരജ് ജോൺ വർക്കി എന്നിവരുടെ വരികൾക്ക് സാദ്ദിഖ് പന്തലൂർ സംഗീതം പകരുന്നു. ഷഹബാസ് അമൻ, സിതാര കൃഷ്ണകുമാർ, നജിം അർഷാദ്, ശ്രുതി ശിവദാസ് എന്നിവരാണ് ഗായകർ. എഡിറ്റർ രഞ്ജിത് രതീഷ്, ആർട്ട് സുബൈർ സിന്ദഗി, മേക്കപ്പ് മുഹമ്മദ് അനീസ്, വസ്ത്രാലങ്കാരം കുക്കു ജീവൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയപ്രകാശ് തവനൂർ, കൊറിയോഗ്രാഫി സുജിത്ത്, അസോസിയേറ്റ് ഡയറക്ടർ സാജൻ കല്ലായി, അക്ഷയ് ദേവ്, ആക്ഷൻ ബ്രൂസ് ലീ രാജേഷ്, സ്പോട്ട് എഡിറ്റർ ആൻ്റോ ജോസ്, സൗണ്ട് ഡിസൈൻ രാജേഷ്, വി എഫ് എക്സ് സിജി കട, സ്റ്റിൽസ് രതീഷ് കർമ്മ, പരസ്യകല സാൻ്റോ വർഗ്ഗീസ്. നിലമ്പൂർ, കോഴിക്കോട്, മൈസൂർ, വയനാട് എന്നിവിടങ്ങളിലായാണ്.

ALSO READ : ഒഴിവുസമയം ആഘോഷമാക്കി 'ഗീതാഗോവിന്ദം' താരങ്ങൾ

Palayam PC - OTT Trailer | Kottayam Ramesh, Rahul Madhav, Jaffer Idukki | V.M Anil | Saina Play OTT