റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും
പഴയ ശ്രദ്ധേയ സിനിമകളുടെ റീ റിലീസുകള്‍ ഇന്ന് ട്രെന്‍ഡ് ആണ്. തമിഴ് സിനിമയിലാണ് അത്തരം കൂടുതല്‍ റീ റിലീസുകള്‍ സംഭവിക്കുന്നതെങ്കിലും മലയാളത്തിലും അപൂര്‍വ്വമായി അത് ഉണ്ടാവുന്നുണ്ട്. എടുത്തുപറയാവുന്ന ഒരു റീ റിലീസ് മലയാളത്തില്‍ സംഭവിച്ചത് മോഹന്‍ലാല്‍ നായകനായ കള്‍ട്ട് ചിത്രം സ്ഫടികം ആയിരുന്നു. സംവിധായകന്‍ ഭദ്രന്‍റെ തന്നെ നേതൃത്വത്തിലാണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ റീമാസ്റ്റേര്‍ഡ് പതിപ്പ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ മലയാളത്തിലെ മറ്റൊരു ശ്രദ്ധേയ ചിത്രവും റീ റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത് 2009 ല്‍ പുറത്തെത്തിയ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ എന്ന ചിത്രമാണ് അത്.
ടി പി രാജീവന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ഡിസംബര്‍ 5 ന് ആയിരുന്നു. ഹരിദാസ്, മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ശ്വേത മേനോന് മികച്ച നടിക്കുള്ള പുരസ്കാരവും അടക്കം അത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നാല് അവാര്‍ഡുകളാണ് ചിത്രം നേടിയത്. സിനിമയുടെ ഏറ്റവും പുതിയ ശബ്ദ സാങ്കേതിക മികവോടെ 4 കെ പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയറ്ററിലെത്തിക്കുന്നത്. മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയറ്ററില്‍ എത്തുന്നത്.
മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയറ്ററുകളിലേക്ക് എത്തുമെന്നാണഅ അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ. നിർമ്മാണം മഹാ സുബൈർ, എ വി അനൂപ്, ഛായാഗ്രഹണം മനോജ് പിള്ള, സംഗീതം ശരത്, ബിജിബാൽ, കഥ ടി പി രാജീവൻ.
ALSO READ : 'വിവാഹം കഴിക്കുന്നെങ്കില്‍ അങ്ങനെ ഒരാളെ മാത്രം'; 'വാലിബനി'ലെ മാതംഗി പറയുന്നു
