കാർത്തിക് ശങ്കർ, ഗോകുലം ഗോപാലൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് പാൽപായസം അറ്റ് ഗുരുവായൂർ. വിജീഷ് മണിയാണ് രചനയും സംവിധാനവും. 

കാർത്തിക് ശങ്കർ, ഗോകുലം ഗോപാലൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന പാൽപായസം അറ്റ് ഗുരുവായൂർ എന്ന സിനിമയുടെ ചിത്രീകരണം ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആരംഭിച്ചു. ഗുരുവായൂർ ഗോകുലം വനമാലയിൽ വെച്ച് നടന്ന പൂജ, സ്വിച്ചോൺ ചടങ്ങിൽ നിർമ്മാതാവും നടനുമായ ഗോകുലം ഗോപാലൻ, ജലജ ഗോപാലൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഗുരുവായൂർ ദേവസ്വം മെമ്പർ മനോജ് ബി നായർ പൂജിച്ച സ്ക്രിപ്റ്റ് സംവിധായകൻ വിജീഷ് മണിക്ക് കൈമാറി.

Add Asianetnews as a Preferred SourcegooglePreferred

ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ആദ്യ ക്ലാപ്പടിച്ചു. മൗനയോഗി ഹരിനാരായൺ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുവായൂർ മുൻസിപ്പൽ ചെയർമാൻ കൃഷ്ണദാസ്, രതീഷ് വേഗ, കാർത്തിക് ശങ്കർ, ജയരാജ് വാര്യർ, ഗിരീഷ് കൊടുങ്ങല്ലൂർ, സുരേന്ദ്രൻ, ഉദയശങ്കരൻ, സുജിത്ത് മട്ടന്നൂർ, ശ്രീജിത്ത് ഗുരുവായൂർ, ബാബുഗുരുവായൂർ, സജീവൻ നമ്പിയത്ത്, രവിചങ്കത്ത്, കമാൽ, ശോഭാ ഹരിനാരായൺ, ലൈന നായർ, മുകേഷ് ലാൽ ഗുരുവായൂർ, ഷഫീഖ്, അച്ചുതൻ, പ്രാർത്ഥന പ്രശാന്ത് എന്നിവർ ആശംസകൾ നേർന്നു. പിആർഒ- എ എസ് ദിനേശ്.