Asianet News MalayalamAsianet News Malayalam

'പാല്‍തു ജാന്‍വറി'ന് ടെലിവിഷന്‍ പ്രീമിയര്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം

Palthu Janwar television premiere on asianet basil joseph bhavana studios
Author
First Published Feb 1, 2023, 12:44 PM IST

അധികം ചിത്രങ്ങള്‍ ലിസ്റ്റില്‍ ഇല്ലെങ്കിലും കലാമേന്മയുള്ള ജനപ്രിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ഇവരുടേതായി കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു പാല്‍തു ജാന്‍വര്‍. കഴിഞ്ഞ വര്‍ഷത്തെ ഓണം റിലീസ് ആയി സെപ്റ്റംബര്‍ 2 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. പിന്നാലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബര്‍ 14ന് ചിത്രം ഒടിടി സ്ട്രീമിംഗും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുകയാണ് ചിത്രം. ഏഷ്യാനെറ്റില്‍ ഫെബ്രുവരി 5, ഞായറാഴ്ച വൈകിട്ട് 4 ന് ആണ് ചിത്രത്തിന്‍റെ പ്രദര്‍ശനം.

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ബേസില്‍ ജോസഫ് ആണ്. നവാഗതനായ സംഗീത് പി രാജന്‍ ആയിരുന്നു സംവിധാനം. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ്. അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് സംഗീത് പി രാജന്‍ ആദ്യ ചിത്രം ഒരുക്കിയത്. ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ALSO READ : ഫഹദ് ഫാസിലും അന്‍വര്‍ റഷീദും വീണ്ടും ഒന്നിക്കുന്നു? മാര്‍ച്ചില്‍ ചിത്രീകരണമെന്ന് റിപ്പോര്‍ട്ട്

രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ജോജിയുടെയും സംഗീത സംവിധാനം ജസ്റ്റിന്‍ ആയിരുന്നു. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൌണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്.

Follow Us:
Download App:
  • android
  • ios