'മനസിലായോ സാറേ?', ജയിലറില്‍ വിനായകൻ ചോദിച്ചത് കാസര്‍ഗോള്‍ഡില്‍ തിരിച്ചുകിട്ടി
കാസര്‍ഗോള്‍ഡില്‍ സസ്‍പെൻഷനായ സിഐ അലക്‍സെന്ന കഥാപാത്രമാണ് വിനായകന്.
ഇന്നലെയായിരുന്നു ആസിഫ് അലിയുടെ പുതിയ ചിത്രം കാസര്‍ഗോള്‍ഡിന്റെ റിലീസ്. സംവിധാനം മൃദുല്‍ നായരാണ്. വിനായകനും സണ്ണി വെയ്‍നും ആസിഫ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. വിനായകൻ കാസര്‍ഗോള്‍ഡില്‍ അവതരിപ്പിച്ച വേറിട്ട കഥാപാത്രത്തിന്റെയും 'വര്‍മന്റെ'യും വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സമീപകാലത്ത് വലിയ ചര്‍ച്ചയായതാണ് രജനികാന്ത് ചിത്രം ജയിലറിലെ വര്‍മൻ. വിനായകന് വര്‍മനായി ഭാഷാഭേദമന്യേ സ്വകാര്യതയുണ്ടായി. മനസിലായോ സാറേ എന്ന സംഭാഷണവും ചിത്രത്തില്‍ വര്‍മന്റേതായി ശ്രദ്ധിക്കപ്പെട്ടു. കാസര്‍ഗോള്‍ഡിലും വര്‍മൻ അദൃശ്യ സാന്നിദ്ധ്യമായി ചിത്രം കണ്ടവര്‍ക്ക് അനുഭവപ്പെട്ടേക്കാം. കാസര്‍ഗോള്‍ഡിലെ സസ്‍പെൻഷനായ സിഐ അലക്‍സെന്ന കഥാപാത്രം വര്‍മനെ അനുകരിച്ചതല്ല. വേറിട്ട ഒരു വേഷം തന്നെയാണ്. കാസര്‍ഗോള്‍ഡില്‍ എങ്ങനെയാണ് വര്‍മൻ ഓര്‍മയിലേക്കെത്തുന്നതെന്ന് ചിത്രത്തിലെ ഒരു സസ്‍പെൻസ്.
മുഖരി എന്റർടെയ്‍ന്‍മെന്‍റ്സ്, യൂഡ്‌ലീ ഫിലിംസ് എന്നിവരുമായി സഹകരിച്ച് സരിഗമ നിർമിച്ച ആസിഫ് അലി നായകനായ ടകാസര്‍ഗോള്‍ഡിന്' മികച്ച പ്രതികരണമാണ് . സഹ നിര്‍മാണം സഹിൽ ശർമ. സൗണ്ട് ഡിസൈൻ രംഗനാഥ് രവിയാണ്. വിനോഷ് കൈമള്‍ പ്രൊഡക്ഷൻ കണ്‍ട്രോളുമായ ചിത്രം ആസിഫ് അലിക്ക് വീണ്ടും ഒരു ഹിറ്റ് സമ്മാനിക്കും എന്ന് തീര്‍ച്ച.
ആസിഫ് അലിക്കും സണ്ണി വെയ്‍നും വിനായകനുമൊപ്പം ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ, സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്‍ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളാകുന്നു. വിഷ്‍ണു വിജയ്‍യുടെയും നിരഞ്ജ് സുരേഷിന്റെയും സംഗീതത്തില്‍ വൈശാഖ് സുഗുണൻ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജെബില്‍ ജേക്കബ്. സജിമോൻ പ്രഭാകറും മൃദുലും ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക