പരിനീതി ചോപ്ര നായികയാകുന്ന ചിത്രത്തിന്റെ ടീസര്‍.
പരിനീതി ചോപ്ര നായികയാകുന്ന പുതിയ സിനിമയാണ് 'കോഡ് നെയിം തിരംഗ'. റിഭു ദാസ്‍ഗുപ്‍ത ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് 'കോഡ് നെയിം തിരംഗ' എത്തുക. 'കോഡ് നെയിം തിരംഗ'യുടെ ടീസര്‍ പുറത്തുവിട്ടു.
റോ ഏജന്റായിട്ടാണ് ചിത്രത്തില്‍ പരിനീതി ചോപ്ര അഭിനയിക്കുന്നത്. പരിനീതി ചോപ്രയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വേറിട്ടതാണ് ചിത്രത്തിലേത്. ത്രിഭുവൻ ബാബു സദിനേനി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജയ്‍ദേവ് കുമാര്‍, വിപിൻ പത്വ എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
പരിനീതി ചോപ്രയ്‍ക്ക് പുറമേ ഹാര്‍ഡി സന്ധു, ശരദ് കേല്‍കര്‍, രജിത് കപൂര്‍, ദിബ്യേന്ദു ഭട്ടാചാര്യ, ഷിഷിര്‍ ശര്‍മ, സബ്യസാചി ചക്രബര്‍ത്തി, ദീഷ് മരിവാല തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, റിബു ദാസ്‍ഗുപ്‍ത, വിവേക് ബി അഗര്‍വാള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ 14ന് ആണ് റിലീസ് ചെയ്യുക. റിഭു ദാസ്‍ഗുപ്‍ത തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. കുമാര്‍ ആണ് ഗാനരചന, സംഗീത് വര്‍ഗീസ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. മനസ് ചൗധരിയാണ് സൗണ്ട് ഡിസൈനര്‍. പ്രൊഡക്ഷൻ ഡിസൈൻ സുനില്‍ നിഗ്‍വേകര്‍, അസോസിയേറ്റ് ഡയറക്ടര്‍ വിദ്ദേശ് മളന്ദ്കര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ആശിഷ് ദ്വാരെയര്‍, വിഎഫ്എക്സ് അനുജ് ദേശ്‍പാണ്ഡെ എന്നിവരുമാണ്.
പരിനീതി ചോപ്രയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം 'സൈന'യാണ്. ബാഡ്‍മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെ ജീവിത കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്‍തത് അമോല്‍ ഗുപ്‍ത ആണ്. അമോല്‍ ഗുപ്‍ത തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. 'സൈന'യാകാനുള്ള പരിനീതി ചോപ്രയുടെ തയ്യാറെടുപ്പുകള്‍ താരലോകത്ത് വലിയ വാര്‍ത്തകളായെങ്കിലും ചിത്രത്തിന് ബോക്സ് ഓഫീസില്‍ വിജയിക്കാനായില്ല.
Read More : ബോക്സ് ഓഫീസില്‍ തകര്‍ന്നു, ഇനി പ്രതീക്ഷ ഒടിടിയില്‍, 'ലൈഗര്‍' സ്‍ട്രീമിംഗ് തുടങ്ങി
