കരിപ്പൂര്‍ വിമാന അപകടത്തില്‍ പരുക്കേറ്റവരെ ആശ്വസിക്കുന്നുവെന്ന് നടൻ പാര്‍ഥിപൻ.
കരിപ്പൂര്‍ വിമാന അപകട വാര്‍ത്ത എല്ലാവരെയും സങ്കടത്തിലാക്കിയിരിക്കുന്നു. സംഭവത്തില്‍ അനുശോചനവുമായി നടൻ പാര്‍ഥിപനും രംഗത്ത് എത്തി.
കേരളത്തിൽ കോഴിക്കോട് വിമാന അപകടം. വാര്‍ത്ത് കേട്ട് വിമാനം പോലെ, നമ്മുടെ ഹൃദയങ്ങൾ തകര്‍ന്നിരിക്കുന്നു. പരുക്കേറ്റവരെ ആശ്വസിപ്പിക്കുന്നതിനേക്കാൾ കൂടുതൽ നമുക്ക് എന്തു പറയാൻ കഴിയും? വേണ്ടത്ര ശ്രദ്ധയോടെ അപകടങ്ങൾ ഒഴിവാക്കണമെന്നും പാര്‍ഥിപൻ സാമൂഹ്യ മാധ്യത്തില്‍ പറഞ്ഞു. പതിനെട്ട് പേരാണ് കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചത്. വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി താഴെ വീണ് രണ്ടായി പിളര്‍ന്നിരുന്നു.
