Asianet News MalayalamAsianet News Malayalam

പാര്‍വ്വതിയുടെ 'വര്‍ത്തമാനം' റിലീസ് നീട്ടി; പുതിയ തീയതി

ആര്യാടന്‍ ഷൗക്കത്ത് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവും സിദ്ദിഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്

parvathy starring varthamanam release date changed
Author
Thiruvananthapuram, First Published Feb 9, 2021, 7:08 PM IST

പാര്‍വ്വതി തിരുവോത്ത് നായികയാവുന്ന സിദ്ധാര്‍ഥ ശിവ ചിത്രം 'വര്‍ത്തമാന'ത്തിന്‍റെ റിലീസ് നീട്ടി. ഈ മാസം 19ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി മാര്‍ച്ച് 12 ആണ്. ദില്ലിയിലെ ഒരു സര്‍വ്വകലാശാലയിലേക്ക് മലബാറില്‍ നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ഥിയാണ് പാര്‍വ്വതിയുടെ കഥാപാത്രം. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍റെ ജീവിതമാണ് അവരുടെ ഗവേഷണ വിഷയം. ഫൈസാ സൂഫിയ എന്ന കഥാപാത്രം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ത്തന്നെ ഒരു വാണിജ്യ സിനിമയുടെ എല്ലാ ചേരുവകളും അടങ്ങിയതാണ് വര്‍ത്തമാനമെന്ന് സംവിധായകന്‍ പറയുന്നു. സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് വര്‍ത്തമാനം.

parvathy starring varthamanam release date changed

 

ആര്യാടന്‍ ഷൗക്കത്ത് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവും സിദ്ദിഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിര്‍മ്മാണം. ആര്യാടന്‍ ഷൗക്കത്തിന് നിര്‍മ്മാണ പങ്കാളിത്തമുണ്ട്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആര്യാടന്‍ ഷൗക്കത്ത് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണിത്.

parvathy starring varthamanam release date changed

 

ദില്ലി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഛായാഗ്രഹണം അഴകപ്പന്‍. ഗാനരചന റഫീഖ് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍. പശ്ചാത്തല സംഗീതം ബിജിബാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സന്‍ പൊടുത്താസ്. പിആര്‍ഒ പി ആര്‍ സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്). വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത് . സെന്‍സറിംഗ് സംബന്ധിച്ച് ചിത്രത്തിന് ആദ്യം വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റി പ്രവര്‍ത്തനാനുമതി നല്‍കിയതോടെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

Follow Us:
Download App:
  • android
  • ios