Asianet News MalayalamAsianet News Malayalam

ബിഗ് സ്ക്രീനിലെ 30 വര്‍ഷങ്ങള്‍; 'പഠാന്‍' ലുക്ക് പുറത്തിറക്കി ഷാരൂഖ് ഖാന്‍

ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഷാരൂഖിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മറ്റു പ്രോജക്റ്റുകള്‍

pathaan motion poster shah rukh khan competes 30 years in films
Author
Thiruvananthapuram, First Published Jun 25, 2022, 8:39 PM IST

ഷാരൂഖ് ഖാനെ (Shah Rukh Khan) നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍റെ (Pathaan) പുതിയ പോസ്റ്റര്‍ പുറത്തെത്തി. ഷാരൂഖ് ഖാന്‍ അഭിനയ ജീവിതത്തില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ദിവസമാണ് നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. കൈയില്‍ തോക്കേന്തി നില്‍ക്കുന്ന ഷാരൂഖ് ഖാന്‍ കഥാപാത്രമാണ് പോസ്റ്ററില്‍.

2018ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം നായകനായ ചിത്രങ്ങളൊന്നും പുറത്തുവരാത്തതിനാല്‍ കിംഗ് ഖാന്‍ ആരാധകരെ സംബന്ധിച്ച് ഏറെ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് പഠാന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. 2023 ജനുവരി 25 ആണ് റിലീസ് തീയതി.

പഠാന്‍ കൂടാതെ ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഷാരൂഖിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രോജക്റ്റുകള്‍. രാജ് കന്‍വാറിന്‍റെ സംവിധാനത്തില്‍ 1992ല്‍ പുറത്തിറങ്ങിയ ദീവാനയാണ് ഷാരൂഖ് ഖാന്‍റെ അരങ്ങേറ്റ ചിത്രം. 1992 ജൂണ്‍ 25നാണ് ഈ ചിത്രം റിലീസ് ആയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടനുള്ള ആ വര്‍ഷത്തെ ഫിലിം ഫെയര്‍ പുരസ്കാരവും നേടിയിരുന്നു അദ്ദേഹം.

ALSO READ : 27 വര്‍ഷങ്ങള്‍ക്കു ശേഷം 'ഹൈവേ'യ്ക്ക് രണ്ടാംഭാഗം; സുരേഷ് ഗോപിക്കൊപ്പം ജയരാജ്

Follow Us:
Download App:
  • android
  • ios