Asianet News MalayalamAsianet News Malayalam

തിയറ്ററില്‍ ഇല്ലാത്ത രംഗങ്ങളുമായി 'പഠാന്‍' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച ചിത്രം

pathaan started streaming on amazon prime video shah rukh khan seepika padukone nsn
Author
First Published Mar 22, 2023, 9:07 AM IST

തിയറ്ററില്‍ പ്രദര്‍ശനം അവസാനിക്കും മുന്‍പ് തന്നെ സിനിമകള്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത് ഇന്ന് സാധാരണമാണ്. എന്നാല്‍ തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രങ്ങളുടെ അതിനു ശേഷമുള്ള ഒടിടി റിലീസ് സിനിമാപ്രേമികളുടെ സവിശേഷ ശ്രദ്ധ നേടാറുണ്ട്. ബോളിവുഡ് ബോക്സ് ഓഫീസില്‍ ചരിത്രവിജയം നേടിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ അതിന്‍റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്നലെ അര്‍ധരാത്രിയോടെ ചിത്രം പ്രദര്‍ശനം തുടങ്ങി.

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച ചിത്രമാണിത്. ബോളിവുഡിന്‍റെ സമീപകാല ചരിത്രത്തില്‍ ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രവും. എന്നാല്‍ തിയറ്ററുകളില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം ഒടിടിയില്‍ എത്തിയപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. #PathaanOnPrime എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുമുണ്ട്. നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത് പ്രകാരം തിയറ്റര്‍ കട്ടില്‍ ഇല്ലാതിരുന്ന ചില രംഗങ്ങള്‍ ഒടിടി പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

 

 

വൈഡ് റിലീസിന്‍റെ ഇക്കാലത്ത് തിയറ്ററിലെ പ്രദര്‍ശനകാലം ഏറെക്കുറെ അപ്രസക്തമാണ്. വന്‍ ഇനിഷ്യലും ആദ്യ രണ്ടാഴ്ചക്കാലത്തെ കളക്ഷനുമാണ് നിര്‍മ്മാതാക്കളും പ്രധാനമായി നോക്കാറ്. എന്നാല്‍ റിലീസിന്‍റെ 50-ാം ദിനത്തിലും 20 രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നാല് വര്‍ഷത്തിനിപ്പുറമാണ് ഷാരൂഖ് ഖാന്‍ നായകനായ ഒരു ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍, സീറോ എന്ന ചിത്രത്തിന്‍റെ റിലീസിനു പിന്നാലെ കരിയറില്‍ ഒരു ഇടവേള എടുക്കാന്‍ ഷാരൂഖ് ഖാന്‍ തീരുമാനിക്കുകയായിരുന്നു. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ALSO READ : 'ആറാട്ടില്‍ ഞങ്ങള്‍ക്ക് സംഭവിച്ച പിഴവ് അതായിരുന്നു'; മനസ് തുറന്ന് ബി ഉണ്ണികൃഷ്ണന്‍

Follow Us:
Download App:
  • android
  • ios