Asianet News MalayalamAsianet News Malayalam

Pathaam Valavu :'പത്താം വളവി'ലെ സോളമനും സീതയും, എം പത്മകുമാർ ചിത്രം ഒരുങ്ങുന്നു

ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്.

patham valavu movie new poster out now
Author
Kochi, First Published Nov 27, 2021, 8:10 PM IST

'ജോസഫ്'എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. ആദ്യ പോസ്റ്റർ നിഗൂഢത നിറഞ്ഞ ഒരു ത്രില്ലർ സ്വഭാവമുള്ളതായിരുന്നു എങ്കിൽ രണ്ടാമത്തെ പോസ്റ്ററിനു ഒരു കുടുംബ ചിത്രത്തിന്റ പശ്ചാത്തലമാണ് ഉള്ളത്. സുരാജ് വെഞ്ഞാറമൂട്,  ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ  ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. അതിഥി രവിയും സ്വാസികയുമാണ് നായികമാർ. യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്.

patham valavu movie new poster out now

റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെയും നവീൻ ചന്ദ്രയുടെയും പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എം എം സ്.  ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിൻ രാജ് ഒരിക്കൽ കൂടി പദ്മകുമാർ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നുണ്ട്. ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിൽ അജ്മൽ അമീർ അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്ണൻ,ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്നു. നടി മുക്തയുടെ മകൾ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നു.

ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. എഡിറ്റർ - ഷമീർ മുഹമ്മദ്‌, പ്രൊജക്റ്റ്‌ ഡിസൈൻ നോബിൾ ജേക്കബ് - , കോസ്റ്റ്യൂം ഡിസൈനർ - ഐഷ ഷഫീർ, ആർട്ട്‌ രാജീവ്‌ കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആർ.ഓ- ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

Follow Us:
Download App:
  • android
  • ios