റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജോയ് പി ഐ സംവിധാനം ചെയ്യുന്ന ചിത്രം
യുവതാരങ്ങളായ റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. 'വിൻസെന്റ് ആൻഡ് ദി പോപ്പ്' എന്ന ചിത്രത്തിന് ശേഷം ബിജോയ് പി ഐ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ഡ്രാമ ത്രില്ലറിന്റെ ചിത്രീകരണം കൊല്ലം- തെന്മല, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് പൂർത്തിയായത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 'ആക്റ്റർ കോപ്പ്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ബിബിൻ ജോസഫും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ, ബിബിൻ ജോസഫ് എന്നിവരെ കൂടാതെ വി കെ ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ, വിനോദ് ശശിധരൻ, അനീഷ് പണിക്കർ, നിവിൻ മിറർ, ഷാജി നിസാർ, അനന്തകൃഷ്ണൻ, സിജു ശിവൻ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. സംഗീതം: സഞ്ജീവ് കൃഷ്ണൻ, ഗാനരചന: എ.ആർ. നന്ദഗോപൻ, ഛായാഗ്രഹണം: രാജ്കുമാർ ഭാസ്‌കരൻ, ചിത്രസംയോജനം: രത്‌നരാജ് രാധാകൃഷ്ണൻ, കലാസംവിധാനം: അഖിലേഷ് പൊന്നെടുത്തുകുഴി.
ചമയം: ബൈജു ശശികല, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, സൗണ്ട് ഇഫക്ട്സ്: അരുൺ രാമവർമ്മ, സൗണ്ട് മിക്സിംഗ്: വിനോദ് പി. ശിവറാം, വിഎഫ്എക്സ്: ജോബിൻ ജോസഫ്, അസോ ഡയറക്ടർ: സഞ്ജയ് ജി. കൃഷ്ണൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഖിൽ ഗീതാനന്ദ്, പ്രൊഡക്ഷൻ കോഡിനേറ്റർ: ചന്ദ്രമോഹൻ എസ്. ആർ, മാർക്കറ്റിംഗ്: ഐശ്വര്യ ശശിധരൻ, പ്രൊമോഷൻ കൺസൾട്ടന്റ്: മനു കെ. തങ്കച്ചൻ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

