ബോളിവുഡില്‍ പ്രകടനങ്ങള്‍ കൊണ്ട് വിസ്‍മയിപ്പിക്കുന്ന നടനാണ് രാജ്‍കുമാര്‍ റാവു. രാജ്‍കുമാര്‍ റാവുവും നടി പത്രലേഖയും തമ്മിലുള്ള പ്രണയം വാര്‍ത്തകളില്‍ വരാറുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പത്രലേഖയും രാജ്‍കുമാറും ഒന്നിച്ചുള്ള പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പത്രലേഖയും രാജ്‍കുമാറും തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫോട്ടോകള്‍ക്ക് കമന്റുകളുമായിഒട്ടേറെ ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

മുമ്പൊരിക്കല്‍ നടത്തിയ അവധിക്കാല യാത്രയില്‍ എടുത്ത ഫോട്ടോയിലാണ് ഇത്. പരസ്‍പരം നോക്കുന്ന ഇരുവരുടെയും എക്സ്രപ്രഷനാണ് ഫോട്ടോയുടെ ഹൈലൈറ്റ്. 'സ്വീറ്റ് നത്തിംഗ്സ്‍' എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. എന്തായാലും ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വിദ്യാ ബാലൻ, ഹിമ ഖുറേഷി, ഫറാ ഖാൻ തുടങ്ങി ഒട്ടേറെ പേര്‍ കമന്റുകളുമായും രംഗത്ത് എത്തിയിട്ടുണ്ട്. ഇരുവരുടെയും വിവാഹം എന്നാണ് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

മുമ്പും ഇരുവും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ഛാലംഗ് ആണ് രാജ്‍കുമാര്‍ റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.