ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത ചിത്രം
മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത പാത്ത് എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമല്ല ഇത്. മറിച്ച് കഴിഞ്ഞ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. എന്നാല്‍ തീയതി പ്രഖ്യാപിച്ചിട്ടില്ല.
അറ്റെന്‍ഷന്‍ പ്ലീസ്, രേഖ എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയ സംവിധായകനാണ് ജിതിന്‍ ഐസക് തോമസ്. വിന്‍സി അലോഷ്യസിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് രേഖ. അഞ്ച് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി ഫ്രീഡം ഫൈറ്റിലെ ഒരു ചിത്രം സംവിധാനം ചെയ്തതും ജിതിന്‍ ആയിരുന്നു. കരിയറിലെ മൂന്നാമത്തെ ഫീച്ചര്‍ ചിത്രമാണ് ഐഎഫ്എഫ്‍കെയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട പാത്ത്.
മോക്യുമെന്‍ററി സ്വഭാവത്തിലുള്ള പരീക്ഷണചിത്രമാണ് പാത്ത്. പുതിയ അഭിനേതാക്കളാണ് ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


