പവർസ്റ്റാർ പവൻ കല്യാണിനെ നായകനാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിച്ചുവെന്ന് റിപ്പോർട്ടുകൾ. 

ഹൈദരാബാദ്: പവർസ്റ്റാർ പവൻ കല്യാണിനെ നായകനാക്കി ഏജന്‍റ് സംവിധായകന്‍ സുരേന്ദർ റെഡ്ഡി സംവിധാനത്തില്‍ ഒരു ചിത്രം പ്രഖ്യാപിച്ചിട്ട് വര്‍ഷം നാലായി. എസ്ആർടി എന്‍റര്‍ടെയ്മെന്‍റിന്‍റെ ബാനറില്‍ നിർമ്മാതാവ് റാം തല്ലൂരി നിര്‍മ്മിക്കുന്ന ഈ ചിത്രം എന്നാല്‍ ഉപേക്ഷിച്ചുവെന്നാണ് വിവരം. 

ആദ്യപ്രഖ്യാപനത്തിന് ശേഷം ചിത്രത്തിനെക്കുറിച്ച് വലിയ വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ വരുന്ന ഞെട്ടിപ്പിക്കുന്ന അപ്‌ഡേറ്റ് പ്രകാരം ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ പവൻ കല്യാണിനെ നായകനാക്കി സിനിമ നിർമ്മിക്കുക എന്ന ആശയം ഉപേക്ഷിക്കാൻ പ്രൊഡക്ഷൻ ടീം പദ്ധതിയിടുന്നതായി പറയുന്നു.

പവന്‍ കല്ല്യാണ്‍ പൂർണ്ണമായും രാഷ്ട്രീയത്തിൽ വ്യാപൃതനാണ്, കൂടാതെ മൂന്ന് സിനിമകൾ കൂടി അദ്ദേഹത്തിന് പൂർത്തിയാക്കാനുണ്ട്. പകരം മറ്റൊരു നായകനെ ഉൾപ്പെടുത്തി ചിത്രം നിർമ്മിക്കാൻ അവർ ആലോചിക്കുന്നു എന്നാണ് വിവരം. എന്നിരുന്നാലും വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇത്രയും വർഷങ്ങൾക്ക് ശേഷം പവൻ കല്യാണിനെ ഒഴിവാക്കി അതേ കഥയുമായി മറ്റൊരു നായകനുമായി മുന്നോട്ട് പോകാനാണ് നിർമ്മാതാക്കൾ തീരുമാനിച്ചതെന്നാണ് വിവരം. പവൻ കല്യാൺ-സുരേന്ദർ റെഡ്ഡി സഹകരണത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന ടോളിവുഡ് ആരാധകരെ ഇത് തീര്‍ത്തും നിരാശരാകും. ഈ അഭ്യൂഹങ്ങൾക്ക് വ്യക്തത നൽകാൻ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായെന്നും എന്നാണ് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഹരി ഹര വീര മല്ലു എന്ന ചിത്രമാണ് പവന്‍ കല്ല്യാണ്‍ നായകനായി എത്താനുള്ളത്. ഇതിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി വരുന്ന ചിത്രം. നേരത്തെ ഈ ചിത്രം വയ്കുന്നതിനാല്‍ ഇതില്‍ നിന്നും സംവിധായകന്‍ പിന്‍മാറിയിരുന്നു. ശ്രീ സൂര്യ മൂവീസിന്‍റെ ബാനറില്‍ എഎം രത്നം ഒരുക്കുന്ന ബിഗ് ബജറ്റ് പിരീയിഡ് ഡ്രാമ ഏതാണ്ട് അഞ്ച് കൊല്ലം മുന്‍പാണ് പ്രഖ്യാപിച്ചത്.

സണ്ണി ഡിയോളിന്‍റെ 'ജാട്ട്' സിനിമയുടെ ട്രെയിലർ റിലീസ് മാറ്റിവെച്ചു

കേസരി 2: റിലീസ് തീയതി പ്രഖ്യാപിച്ച് അക്ഷയ് കുമാര്‍