പവൻ കല്യാണ്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കാൻ ഒരുങ്ങുന്നു. ഹരിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് പവൻ കല്യാണ്‍ ഇരട്ടവേഷത്തിലെത്തുക. ഹരിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമേയം പുറത്തുവിട്ടിട്ടില്ല. അച്ഛനും മകനുമായിട്ടായിരിക്കും പവൻ കല്യാണ്‍ അഭിനയിക്കുകയെന്നാണ് ടോളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നത്. പവൻ കല്യാണിന്റെ അഭിനയം തന്നെയായിരിക്കും ചിത്രത്തിന്റെ ആകര്‍ഷണം. പവൻ കല്യാണിന്റെ ഏറ്റവും വലിയ ഹിറ്റായ ഗബാര്‍ സിംഗിന്റെ സംവിധായകനാണ് ഹരീഷ് ശങ്കര്‍.

സിനിമയില്‍ ഫ്ലാഷ് ബാക്ക് രംഗങ്ങളിലായിരിക്കും പവൻ കല്യാണ്‍ അച്ഛൻ കഥാപാത്രമായി എത്തുക. മകൻ കഥാപാത്രമായിട്ടാണ് ഭൂരിഭാഗം രംഗങ്ങളിലും പവൻ കല്യാണ്‍ അഭിനയിക്കുക. എന്തായാലും ഹരീഷ് ശങ്കറും പവൻ കല്യാണും ഒന്നിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. പൂജ ഹെഗ്‍ഡെയെയാണ് സിനിമയില്‍ നായികയായി പരിഗണിക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. ചിത്രീകരണം ഉടൻ തുടങ്ങാൻ തന്നെയാണ് ആലോചന.

പവൻ കല്യാണിന്റെ മികച്ച കഥാപാത്രം തന്നെയായിരിക്കും ചിത്രത്തില്‍ എന്നാണ് പ്രതീക്ഷിക്കുന്നത്.

ദേവി ശ്രീ പ്രസാദ് ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുക.