കൊവിഡ് 19നെ പ്രതിരോധിക്കുകയാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലാണ്. നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്തെ വിരസതയാണ് ചിലരെ അലട്ടുന്നത്. അത് മറികടക്കാൻ വേറിട്ട ചലഞ്ചുമായാണ് നടി പായല്‍ രജ്‍പുത് രംഗത്ത് എത്തിയിരിക്കുന്നത്.

വീട്ടിലെ തലയിണ മാത്രം ഉപയോഗിച്ച് ശരീരം മറച്ചിരിക്കുകയാണ് പായല്‍ രജ്‍പുത്.  ക്വാറന്റൈനില്‍ നിങ്ങളുടെ ഫാഷൻ കണ്ടെത്തുവെന്നാണ് പായല്‍ രജ്‍പുത് പറയുന്നു. കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. വീട്ടിലിരുന്ന് ബോറടിക്കുന്നു. നിങ്ങൾക്കായി ഇതാ പില്ലോ ചാലഞ്ച് എന്നുമാണ് പായല്‍ രജ്‍പുത് എഴുതിയിരിക്കുന്നത്.