തമിഴ്‌നാട്ടുകാരന്‍  ശ്രീനിഷ് അരവിന്ദുമായുള്ള പേളി മാണിയുടെ പ്രണയവും വിവാഹവും സല്‍ക്കാരവും വരെ വാര്‍ത്തകളില്‍ ഇടം നേടിയവയാണ്. വിവാഹ ശേഷം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അധികം കാണാതിരുന്ന പേളിയെ ഇപ്പോള്‍ ഒരു തമിഴ് ഷോയിലാണ് മലയാളികള്‍ കണ്ടെത്തിയിരിക്കുന്നത്.

ചെന്നൈയിലാണ് പേര്‍ളിയിപ്പോള്‍ ഉള്ളത്. ഭര്‍ത്താവിന്റെ നാട്ടിലെ അവസരങ്ങള്‍ ഇപ്പോള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഡാന്‍സ് ജോഡി ഡാന്‍സ് 3.0 എന്ന റിയാലിറ്റി ഷോ യില്‍ അവതാരകയായി പേര്‍ളിയെത്തുകയാണ്. ആദ്യമായാണ താന്‍ തമിഴ് ഷോ ചെയ്യുന്നതെന്നും തമില്‍ പഠിച്ചുവരികയാണെന്നു പേളി വീഡിയോയില്‍ പറയുന്നു.

ഞാന്‍ കേരളത്തില്‍ നിന്നാണ്. ഭര്‍ത്താവ് ഇവിടെയായതിനാല്‍ ഞാനും ഇവിടെയാണ്.  ഒരു തമിഴ് ഷോ അവതരിപ്പിക്കുന്നത് ആദ്യമാണ്. കേരളത്തിലാണ് ഞാന്‍ ജനിച്ചതെങ്കിലും തമിഴ് പഠിച്ചുവരികയാണ്. തെറ്റ് സംഭവിച്ചാല്‍ നിങ്ങള്‍ പറഞ്ഞു തരണമെന്നും തമിഴില്‍ പറയുന്ന വീഡിയോ ആണ് പേളി പുറത്തുവിട്ടത്.

ഏഷ്യാനെറ്റിന്‍റെ ബിഗ് ബോസ് മലയാളം ഒന്നില്‍ പങ്കെടുത്തതോടെയാണ് പേളിയുടെ ജീവിതം തന്നെ മാറിമറിഞ്ഞത്. ബിഗ് ബോസ് പ്രണയം വിവാഹത്തില്‍ കലാശിക്കുകയും സീരിയല്‍ താരം കൂടിയായ ശ്രീനിഷ് പേളിയെ വിവാഹം ചെയ്യുകയുമായിരുന്നു.