ബിഗ് ബോസ് ഹൗസ് വിട്ട് പുറത്തുവന്നപ്പോഴേ തങ്ങളുടെ പ്രണയം സത്യസന്ധമായിരുന്നെന്നും വിവാഹജീവിതത്തിലേക്ക് കടക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു.

ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയതാരങ്ങളായ പേളി മാണിയുടേയും ശ്രീനിഷിന്‍റേയും വിവാഹമാണ് ഇന്ന്. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മൊട്ടിട്ട പേളി-ശ്രീനിഷ് പ്രണയമാണ് വിവാഹത്തിലെത്തി നില്‍ക്കുന്നത്. ബിഗ് ബോസ് ഹൗസ് വിട്ട് പുറത്തുവന്നപ്പോഴേ തങ്ങളുടെ പ്രണയം സത്യസന്ധമായിരുന്നെന്നും വിവാഹജീവിതത്തിലേക്ക് കടക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു.

നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ വച്ച് ഇന്നാണ് വിവാഹം. മെയ് എട്ടിന് പാലക്കാട് വെച്ചും വിവാഹാഘോഷങ്ങള്‍ ഉണ്ടാകും. ഇരുവരുടെയും വിവാഹ ആഘോഷങ്ങള്‍ പൊടി പൊടിക്കുകയാണ്. വിവാഹത്തിനു മുമ്പുള്ള പേളിയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളും പുറത്തു വന്നിരുന്നു ഇപ്പോള്‍ ഹല്‍ദിയുടെ ദൃശ്യങ്ങളും വൈറലാകുകയാണ്.