മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും അവതാരകയും ഒക്കെയാണ് പേളി മാണി. ഗര്‍ഭിണിയാണെന്ന വിശേഷം പേളി മാണി പങ്കുവെച്ചപ്പോള്‍ അത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. പേളി മാണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പേളി മാണിയുടെ കുട്ടിക്കാലത്തെ രൂപം ആപ്ലികേഷൻ കൊണ്ട് ചെയ്‍തതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. പേളി മാണി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫണ്‍ ആപ് തനിക്ക് ഇഷ്‍ടമാണ് എന്നും പേളി എഴുതിയിരിക്കുന്നു.

വളരെ രസകരാണ് പേളിയുടെ കുട്ടിക്കാലത്തെ രൂപം. ഇപ്പോഴത്തെ ചിരി അന്നേ ഉണ്ടെന്ന് ആരാധകര്‍ പറയുന്നു. എന്തായാലും ഒട്ടേറെ കമന്റുകളാണ് ഫോട്ടോകള്‍ക്ക് കിട്ടുന്നത്. ഭാവനയാണ് മനസിന്റെ ഏറ്റവും വലിയ ഉപകരണം എന്ന തരത്തിലുള്ള പേളി മാണിയുടെ ഒരു ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പേളിയുടെ ഭര്‍ത്താവ് ശ്രീനിഷും കമന്റിട്ടിരുന്നു. പേളി മാണി ആരാധകരെ വിശേഷങ്ങള്‍ അറിയിച്ച് എപ്പോഴും രംഗത്ത് എത്താറുമുണ്ട്.

ഭര്‍ത്താവ് എങ്ങനെയാണ് തന്നെ നോക്കുന്നത് എന്ന് അടുത്തിടെ പേളി പറഞ്ഞിരുന്നു. അവന്റെ കൈകളില്‍ ഞാൻ എപ്പോഴും സുരക്ഷിതയാണ്. എന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത്. ഞാൻ സന്തോഷവതിയായിരിക്കാൻ എപോഴും ശ്രമിക്കുന്നു. നെഗറ്റീവ് സിനിമകളോ വാര്‍ത്തകളോ കാണാൻ എന്നെ അനുവദിക്കുന്നില്ല. എന്റെ ആദ്യത്തെ സ്‍കാൻ കഴിഞ്ഞപ്പോള്‍ അവന് ആനന്ദക്കണ്ണീര്‍ വന്നു. ഞാൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി അവൻ അവന്റെ കുഞ്ഞിനോട് സംസാരിക്കുന്നു. ഞാൻ പാല്‍ കുടിക്കുന്നുണ്ട് എന്ന് അവൻ ഉറപ്പുവരുത്തുന്നു (അതിന്റെ രുചി എനിക്ക് ഇഷ്‍ടമില്ലാത്തതുകൊണ്ട് ഞാൻ അവസാനത്തെ തുള്ളി കുടിക്കുന്നതുവരെ അവൻ കാത്തിരിക്കുന്നു.) വൈകുന്നേരങ്ങളില്‍ അവൻ എനിക്കൊപ്പം നടക്കുന്നു. ഞാൻ ഉറങ്ങാതിരിക്കുമ്പോള്‍ അവനും ഒപ്പമിരിക്കുന്നു. എന്നെ ഉറക്കത്തിലേക്ക് ആക്കാൻ ഇഷ്‍ടപ്പെട്ട പാട്ടുകള്‍ വയ്‍ക്കുന്നു. ഞാൻ എത്ര മനോഹരിയാണ് എന്ന് അവൻ ഓര്‍മിപ്പിക്കുന്നു. എനിക്ക് എന്താണോ വേണ്ടത് അത് തിന്നാൻ പ്രേരിപ്പിക്കുന്നു. എന്റെ സ്വപ്‍നങ്ങളെ പിന്തുടരാൻ എന്നോട് പറയുന്നു. അങ്ങനെ ഒരുപാടുണ്ട്. ഞാൻ അവനെ ഹൃദയം നിറഞ്ഞ് സ്‍നേഹിക്കുന്നു. സ്‍നേഹം നിറഞ്ഞ മനുഷ്യന്റെ ചെറിയ പതിപ്പിനെ എന്നില്‍ വഹിക്കുന്നതില്‍ ഞാൻ ഭാഗ്യവതിയാണ്. സ്‍നേഹം ശ്രീനി എന്നായിരുന്നു പേളി എഴുതിയത്.

വയറിന് കൈവെച്ച് ഉള്ള ഒരു ഫോട്ടോ  പേളി മാണി ഷെയര്‍ ചെയ്‍തതും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. മുന്നോട്ടുള്ള യാത്ര രസകരമാണ് എന്നാണ് ഗര്‍ഭിണിയായതിനെ സൂചിപ്പിച്ച് പേളി മാണി ക്യാപ്ഷ‍ൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭര്‍ത്താവ് ശ്രീനിഷ് ചുംബനത്തിന്റെ ഇമോജികളുമായി കമന്റിട്ടിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പേളി മാണിയും രംഗത്ത് എത്തിയിരുന്നു.