രാജ്യത്തെ മുഴുവനും പിടിച്ചുലയ്ക്കുന്നതാണ് ചെങ്കോട്ടയിൽ നിന്ന് പുറത്തുവരുന്ന ചിത്രമെന്നും കങ്കണ ആരോപിച്ചു. അവർക്ക് ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. 

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ ദില്ലിയിൽ കർഷകർ നടത്തുന്ന പ്രതിഷേധത്തെ ശക്തമായി എതിർത്ത് നടി കങ്കണ റണാവത്ത്. പ്രതിഷേധത്തോടുള്ള തന്റെ മുഴുവൻ ദേഷ്യവും പ്രകടിപ്പിച്ചുകൊണ്ടാണ് കങ്കണ വീഡിയോയിലൂടെ രം​ഗപ്രവേശം ചെയ്തത്. ചെങ്കോട്ടയിലെത്തിയ കർഷക പ്രതിഷേധത്തെ പിന്തുണച്ചവർക്കെതിരെയായിരുന്നു കങ്കണയുടെ വാക്കുകൾ. രാജ്യത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചവരെ ജയിലിലടയ്ക്കണമെന്നാണ് കങ്കണ ആവശ്യപ്പെടുന്നത്. 

Scroll to load tweet…

റിപ്പബ്ലിക് ദിനത്തിൽ ഇത്തരമൊരു പ്രതിഷേധം അക്രമാസക്തമായത് നിരാശാജനകമാണെന്ന് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. രാജ്യത്തെ മുഴുവനും പിടിച്ചുലയ്ക്കുന്നതാണ് ചെങ്കോട്ടയിൽ നിന്ന് പുറത്തുവരുന്ന ചിത്രമെന്നും കങ്കണ ആരോപിച്ചു. അവർക്ക് ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. നടൻ ദിൽജിത്ത് ദൊസാഞ്ജിനെയും പ്രിയങ്ക ചോപ്രയെയും കുറ്റപ്പെടുത്തിയും കങ്കണ മറ്റൊരു പോസ്റ്റുമായെത്തി. നേരത്തേ കർഷക പ്രതിഷേധത്തെ പിന്തുണച്ച് ഇരുവരും രം​ഗത്തെത്തിയിരുന്നു.