Asianet News MalayalamAsianet News Malayalam

വിനയ് ഫോര്‍ട്ട് മാത്രമല്ല, എല്ലാവരും വേറിട്ട ഗെറ്റപ്പില്‍; 'പെരുമാനി' മോഷൻ പോസ്റ്റർ എത്തി

മജു സംവിധാനം ചെയ്യുന്ന ഫാന്‍റസി ഡ്രാമ

perumani malayalam movie motion poster vinay forrt sunny wayne lukman
Author
First Published Apr 17, 2024, 1:54 PM IST

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് പെരുമാനി. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. വ്യത്യസ്തമായ ഗെറ്റപ്പിൽ പ്രധാന താരങ്ങളൊക്കെയുള്ള പോസ്റ്ററില്‍ ഒരു വലിയ ആമയെയും കാണാം. ഈ കളർഫുൾ ആമയാണ് പോസ്റ്ററിലെ പ്രധാന ഹൈലൈറ്റ്.

'പെരുമാനി' എന്ന ഗ്രാമവും അവിടെ ജീവിക്കുന്ന മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവിടുത്തെ സംഭവവികാസങ്ങളുമൊക്കെയാണ് 'പെരുമാനി'യുടെ ഇതിവൃത്തം. സംവിധായകൻ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇതൊരു ഫാന്റസി ഡ്രാമയാണ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. പെരുമാനി മെയ് മാസത്തിൽ പ്രദർശനത്തിനെത്തും.

സണ്ണി വെയ്ൻ- അലൻസിയർ ചിത്രം അപ്പന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് പെരുമാനി. 2022 ഒക്ടോബർ 28നാണ് 'അപ്പൻ' റിലീസ് ചെയ്തത്. വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് 'അപ്പൻ'. പെരുമാനിയില്‍ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് ഏറെ നാളുകൾക്ക് മുന്നേ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മോഷൻ പോസ്റ്റർ കൂടെ കണ്ടതോടെ വിനയ് ഫോർട്ടിന് മാത്രമല്ല ഈ സിനിമയ്ക്ക് മൊത്തത്തിൽ പ്രത്യേകതയുണ്ടെന്ന നിഗമനത്തിലേക്കാണ് പ്രേക്ഷകർ എത്തിചേർന്നിരിക്കുന്നത്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Perumani (@perumani_movie)

 

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം മനേഷ് മാധവൻ, ചിത്രസംയോജനം ജോയൽ കവി, സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട് വൈശാഖ് പി വി, ഗാനരചന മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ് ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോഡിനേറ്റർ അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, കലാസംവിധാനം വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് ലാലു കൂട്ടലിട, വിഎഫ്എക്സ് സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ് രമേശ്‌ അയ്യർ, ആക്ഷൻ മാഫിയ ശശി, സ്റ്റിൽസ് സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്,ഡിസ്ട്രിബ്യൂഷന്‍ സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ALSO READ : '118 കിലോയിൽ നിന്ന് 8 മാസം കൊണ്ട് 40 കിലോയിലേക്ക്, രണ്ട് മാസം ആശുപത്രിയിൽ'; അനുഭവം പറഞ്ഞ് 'സീക്രട്ട് ഏജന്‍റ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios