മലയാളത്തിന്റെയും പ്രിയപ്പെട്ട ആക്ഷൻ കൊറിയോഗ്രാഫറാണ് പീറ്റര്‍ ഹെയ്‍ൻ. പുലിമുരുകൻ എന്ന ചിത്രത്തിലൂടെയായിരുന്നു പീറ്റര്‍ ഹെയ്‍ൻ മലയാളത്തിന്റെ പ്രിയപ്പെട്ടവനായത്. പീറ്റര്‍ ഹെയ്‍ന്റെ ആക്ഷൻ രംഗങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പീറ്റര്‍ ഹെയ്‍ൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്‍തിരിക്കുകയാണ്. പീറ്റര്‍ ഹെയ്‍ൻ അടക്കമുള്ളവര്‍ ടീസര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മികച്ച ആക്ഷൻ രംഗങ്ങള്‍ തന്നെ ചിത്രത്തില്‍ പ്രതീക്ഷിക്കാം.

സാം ഹോയി എന്നാണ് സിനിമയുടെ പേര്. വിയറ്റ്‍നാമീസ് ഭാഷയിലാണ് ചിത്രം എത്തുക. ബിൻ, ആൻ തു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അടുത്ത വര്‍ഷം ജനുവരി 15ന് ആണ് ചിത്രം റിലീസ് ചെയ്യുക. ബോക്സറുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. തെന്നിന്ത്യിയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് പീറ്റര്‍ ഹെയ്‍ൻ. അതുകൊണ്ടുതന്നെ പീറ്റര്‍ ഹെയ്‍ൻ സംവിധാനം ചെയ്യുന്ന സിനിമയും ഹിറ്റാകുമെന്ന് വിചാരിക്കുന്നത്.

ഒടിയന്റെയടക്കം ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ചെയ്‍ത സാം സി എസ് ആണ് സാം ഹോയിയുടെ സംഗീതം.

ഇന്ത്യ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലാകും ചിത്രത്തിന്റെ റിലീസ്.