ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അര്‍ഹനായ മലയാളത്തിന്‍റെ പ്രിയ നടൻ മോഹൻലാലിന് ആശംസയുമായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്.ലാലേട്ടന് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി അഭിനന്ദനം അറിയിച്ചത്
ദില്ലി: സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അര്‍ഹനായ മലയാളത്തിന്‍റെ പ്രിയ നടൻ മോഹൻലാലിന് ആശംസയുമായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്. ലാലേട്ടന് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി അഭിനന്ദനം അറിയിച്ചത്. അടിപൊളിയും മനോഹരവുമായ കേരളത്തിൽ നിന്ന് ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്ക് എത്തിയ നടനാണ് മോഹൻലാലെന്ന് അശ്വിനി വൈഷ്ണവ് കുറിച്ചു. നമ്മുടെ സംസ്കാരവും ആഗ്രഹങ്ങളുമെല്ലാം മോഹൻലാൽ തന്‍റെ സിനിമകളിലൂടെ ആഘോഷിച്ചുവെന്നും ഇന്ത്യയുടെ സര്‍ഗശേഷിയെ മോഹൻലാലിന്‍റെ അഭിനയം തലമുറകളോളം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെ അവാര്‍ഡ് പ്രഖ്യാപന എക്സ് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ അഭിനന്ദനം.
2023ലെ പരമോന്നത പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന്(ചൊവ്വ) നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഫാല്‍ക്കേ പുരസ്കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു. 2019ല്‍ രജനികാന്തിനും പുരസ്കാരം ലഭിച്ചു.



