കൊച്ചി: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണിലായപ്പോള്‍ സ്വയം സമ്പര്‍ക്ക വിലക്ക് കല്‍പ്പിച്ച് വീട്ടിലിരിക്കുകയാണ് ജനങ്ങള്‍. സിനിമാ താരങ്ങളുടെ അവസ്ഥയും മറ്റൊന്നല്ല. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും കുടുംബത്തിനൊപ്പം ചെലവിടാന്‍ അധികം സമയം ലഭിക്കാത്ത താരങ്ങള്‍ ഐസൊലേഷന്‍ ദിനങ്ങളിലെ അനുഭവങ്ങള്‍ ചിത്രങ്ങളായും കുറിപ്പുകളായും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയാണ്. 

മലയാളികളുടെ എക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നായ 'ക്ലാസ്‌മേറ്റ്‌സി'ലെ താരങ്ങള്‍ ഐസൊലേഷന്‍ ദിനങ്ങളില്‍ ഒത്തുകൂടിയതിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ കോളിലൂടെയാണ് 'ക്ലാസ്‌മേറ്റ്‌സ്' താരങ്ങളായ് പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും നരേനും പരസ്പരം കണ്ടതും വിശേഷങ്ങള്‍ പങ്കുവെച്ചതും. ഇന്ദ്രജിത്താണ് നാലുപേരും ഒന്നിച്ചുള്ള വീഡിയോ കോളിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

 

.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക