രാധികയാണ് യഷിന്റെയും മകളുടേയും ചിത്രങ്ങൾ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ആ​രാധകർക്കായി പങ്കുവച്ചത്. 

'കെജിഎഫ്' എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളെ കയ്യിലെടുത്ത താരമാണ് യഷ്. കന്നഡയിൽ മാത്രമല്ല തെന്നിന്ത്യ മുഴുവനും യഷിനിപ്പോൾ ആരാധകപ്രവാ​ഹമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റർ രണ്ടിലൂടെ യഷിന്റെ പുതിയ അവതാരത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകലോകം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ മനം നിറയ്ക്കുന്ന വിശേഷങ്ങളുമായി താരത്തിന്റെ വരവ്. 

View post on Instagram

യഷിന്റെയും മകളുടേയും ഭാര്യ രാധിക പണ്ഡിറ്റിൻ്റേയും ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. രാധികയാണ് യഷിന്റെയും മകളുടേയും ചിത്രങ്ങൾ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ആ​രാധകർക്കായി പങ്കുവച്ചത്. അക്ഷയ തൃതീയ ദിനത്തിലാണ് തങ്ങളുടെ കുഞ്ഞു മാലാഖയുടെ ചിത്രം ആരാധകര്‍ക്കുള്ള സമ്മാനമായി ആദ്യമായി രാധിക സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.

View post on Instagram

'എന്റെ ലോകം ഭരിക്കുന്ന പെണ്‍കുട്ടിയെ ഇതാ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഇതുവരെ പേര് ഇട്ടിട്ടില്ലാത്തതിനാല്‍ തല്‍ക്കാലം അവളെ ബേബി വൈആര്‍ എന്ന് വിളിക്കാം. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും അവള്‍ക്കും ഉണ്ടാവട്ടെ,' യഷ് കുട്ടിയുടെ ചിത്രത്തോടൊപ്പം ട്വിറ്ററില്‍ കുറിച്ചു.

View post on Instagram
View post on Instagram

മെയ് അഞ്ചിന് യഷ് മകള്‍ക്കൊപ്പം കളിക്കുന്ന ചിത്രവും രാധിക പങ്കുവച്ചിരുന്നു. എന്നാല്‍ ആ ചിത്രത്തിൽ കുഞ്ഞിന്റെ മുഖം ഇല്ലായിരുന്നു. ഞങ്ങളുടെ യഥാര്‍ത്ഥ നിധിയുടെ ചിത്രം അക്ഷയ തൃതീയ ദിനത്തില്‍ പുറത്തുവിടുമെന്ന് അന്ന് രാധിക പറഞ്ഞിരുന്നു. ടെലിവിഷന്‍ പരമ്പരയായ നന്ദഗോകുലിന്റെ സെറ്റില്‍ വച്ചാണ് യഷും രാധികയും കണ്ടുമുട്ടുന്നത്.

View post on Instagram

ആറ് വര്‍ഷത്തെ നീണ്ടപ്രണയത്തിന് ശേഷം 2016-ല്‍ ഇരുവരും വിവാഹിതരായി. 2008-ല്‍ പുറത്തിറങ്ങിയ മൊഗ്ഗിന മനസു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ നാല് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. 2018 ഡിസംബർ മൂന്നിനാണ് യഷിനും രാധികയ്ക്കും മകള്‍ ജനിച്ചത്.