സച്ചി രചനയും സംവിധാനം നിര്‍വഹിക്കുന്ന പുതിയ സിനിമയാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോ പുറത്തുവിട്ടു.

പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജ് അഭിനയിക്കുന്നു. അട്ടപ്പാടിയിലെ സബ്‍ ഇൻസ്പെക്ടര്‍ അയ്യപ്പനായി ബിജു മേനോനും അഭിനയിക്കുന്നു. പാലക്കാട്, അട്ടപ്പാടി എന്നിവടങ്ങളാണ് ലൊക്കേഷൻ. സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ വിതരണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനാര്‍ക്കലിയാണ് സച്ചി ഇതിനു മുമ്പ് സംവിധാനം ചെയ്‍ത ചിത്രം.