അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയെ സമീപിച്ചത്. 

തിരുവനന്തപുരം: ബാന്ദ്ര സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബർമാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമര്‍പ്പിച്ചത്. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളിൽ നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്ന് നിർമ്മാണ കമ്പനി ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. 

അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ദിലീപ് ചിത്രവുമായിരുന്നു അരുണ്‍ ഗോപി സംവിധായകനായ ബാന്ദ്ര. ബോളിവുഡ് നടിയായ താരാ ജാനകിയായി തമന്നയും ചിത്രത്തിലുണ്ട്. കുടുംബബന്ധങ്ങളുടെ വൈകാരികതയും പരാമര്‍ശിക്കുന്ന ചിത്രമാണെങ്കിലും ആക്ഷനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. തിയറ്ററിൽ പ്രതീക്ഷിച്ച വിജയമുണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല.

തൃശ്ശൂർ രാഗത്തില്‍ ബാന്ദ്രയുടെ വിജയം പ്രേക്ഷകർക്കൊപ്പം ആഘോഷിച്ച് ദിലീപ്

YouTube video player