സംഗീതത്തിനപ്പുറം ഉയർന്ന പ്രതിഭയാണ് ലതാ മങ്കേഷ്കറെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
ദില്ലി: സംഗീത ഇതിഹാസം ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നികത്താനാവാത്ത വിടവ് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. സംഗീതത്തിനപ്പുറം ഉയർന്ന പ്രതിഭയാണ് ലതാ മങ്കേഷ്കറെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
ഇന്ന് രാവിലെ 9.47നാണ് ലതാ മങ്കേഷ്കർ അന്തരിച്ചത്. 92 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
Read Also: നക്ഷത്രങ്ങളിലേക്ക് മടങ്ങി വാനമ്പാടി,ലതാ മങ്കേഷ്കർ വിട വാങ്ങി
