Asianet News MalayalamAsianet News Malayalam

'പിഎം മോദി'യുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി

മാര്‍ച്ചില്‍ പുറത്തിറങ്ങിയ  ട്രെയിലര്‍ പെട്ടെന്നാണ് യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായത്. 

pm narendra modi biopic trailer missing from youtube
Author
Mumbai, First Published Apr 16, 2019, 7:13 PM IST

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള പിഎം മോദി എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായി. മാര്‍ച്ചില്‍ പുറത്തിറങ്ങിയ  ട്രെയിലര്‍ പെട്ടെന്നാണ് യൂട്യൂബില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്.

ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായത്. ട്രെയിലര്‍ തിരയുന്നവര്‍ക്ക് വീഡിയോ ലഭ്യമല്ല എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകളാണ്  ട്രെയിലര്‍ കണ്ടത്.

പിഎം മോദിയുടെ പ്രദര്‍ശനം   തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയില്‍ സിനിമ കണ്ട് ചട്ടലംഘനം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചിത്രത്തിന്‍റെ നിർമാതാക്കളാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെ ദൃശ്യവത്കരിക്കുന്ന ചിത്രം ഗുജറാത്ത്, ഉത്തരാഖണ്ഡ‍്, മുംബൈ എന്നിവിടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്.

Follow Us:
Download App:
  • android
  • ios