ബാലതാരം ശിവഗംഗയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.

കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബോധവത്‍കരണവുമായി ഒരു ചിത്രം. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിര്‍വഹിച്ചു.

പോക്സോ- 99 എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡോ. മനു സി കണ്ണൂര്‍ ആണ്. കണ്ണൻ പോറ്റിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാലതാരം ശിവഗംഗ പ്രധാന കഥാപാത്രമായി എത്തുന്നു. അംബ മുത്തശ്ശി പ്രൊഡക്ഷൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് അജിത് പൂജപ്പുരയാണ്. കെ സതീഷ് ആണ് പ്രൊജക്റ്റ് ഡിസൈനര്‍.