Asianet News MalayalamAsianet News Malayalam

'മറ്റൊരു സ്ത്രീ കാരണം പിരിയും': നാഗചൈതന്യയുടെയും ശോഭിതയുടെയും ഭാവി പ്രവചിച്ച ജ്യോത്സ്യന്‍ കുരുക്കില്‍

 ഇരുവരുടെയും ബന്ധം മറ്റൊരു സ്ത്രീ കാരണം പിരിയും എന്നാണ് ഇയാള്‍ വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ടാം നാള്‍ പ്രവചിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഇയാളിട്ട വീഡിയോ വാര്‍ത്തയായി വന്നതോടെ വലിയ വിവാദത്തിനാണ് തുടക്കമായത്.

Police complaint against astrologer who predicted Naga Chaitanya and Sobhita Dhulipala's separation vvk
Author
First Published Aug 12, 2024, 4:58 PM IST | Last Updated Aug 12, 2024, 4:58 PM IST

ഹൈദരാബാദ്: തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാവാന്‍ പോവുകയാണ്. ഓഗസ്റ്റ് എട്ടിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി ആദ്യം ലോകത്തെ അറിയിച്ചത് അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവച്ചിരുന്നു. 

എന്നാല്‍ ഇതിന് പിന്നാലെ ഒരു ജ്യോത്സ്യന്‍ നടത്തിയ പ്രവചനം കുറേ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. വേണു സ്വാമി എന്ന ജ്യോത്സ്യനാണ് തന്‍റെ സോഷ്യല്‍ മീഡിയ വഴി നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള ബന്ധത്തിന്‍റെ ഭാവി പ്രവചിച്ചത്. ഇരുവരുടെയും ബന്ധം മറ്റൊരു സ്ത്രീ കാരണം പിരിയും എന്നാണ് ഇയാള്‍ വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ടാം നാള്‍ പ്രവചിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഇയാളിട്ട വീഡിയോ വാര്‍ത്തയായി വന്നതോടെ വലിയ വിവാദത്തിനാണ് തുടക്കമായത്.

ഇപ്പോള്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി പോയിരിക്കുകയാണ്. തെലുങ്ക് ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വൈജെ രാംബാബുവാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. താരങ്ങളെ അപമാനിക്കുന്നതാണ് ഇയാളുടെ പ്രസ്താവനകള്‍ എന്നും നടപടിവേണമെന്നുമാണ് അവശ്യം. അടുത്ത തെലുങ്ക് ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരിക്കും വേണു സ്വാമി എന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ ഇയാളെ ഒരിക്കലും ബിഗ് ബോസില്‍ എടുക്കരുതെന്നും വൈജെ രാംബാബു പറയുന്നു. 

നേരത്തെയും ജനശ്രദ്ധ കിട്ടാന്‍ വേണ്ടി പ്രവചനം നടത്തുന്ന വ്യക്തിയാണ് വേണു സ്വാമി. ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്ര തെരഞ്ഞെടുപ്പില്‍ വിജയിക്കും, സണ്‍റൈസ് ഹൈദരബാദ് ഐപിഎല്‍ കിരീടം നേടും തുടങ്ങിയ പ്രവചനങ്ങള്‍ ഇയാളുടെ പാളിയത് ഏറെ ട്രോളുകള്‍ ഉണ്ടാക്കിയിരുന്നു. 

അതേ സമയം എന്തായാലും മൂന്ന് വര്‍ഷത്തോളം നീണ്ട ഡേറ്റിംഗിന് ശേഷമാണ് നാഗ ചൈതന്യയും ശോഭിതയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇരുവരും ഡ‍േറ്റിംഗിലാണ് എന്ന് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും അത് തുറന്നു പറഞ്ഞിരുന്നില്ല.

'മനോരഥങ്ങൾ' : 9 എംടി കഥകള്‍ 8 സംവിധായകര്‍ പ്രമുഖ അഭിനേതാക്കള്‍ - റിലീസ് ട്രെയിലര്‍

നിമിഷ സജയൻ നായികയാകുന്ന 'എന്ന വിലൈ'; സംവിധായകനായി 'തൊണ്ടിമുതലും ദൃക്സാക്ഷിയും' തിരക്കഥകൃത്ത്

Latest Videos
Follow Us:
Download App:
  • android
  • ios