നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ പൊലീസ് കേസ്. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയാണ് കേസ്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

അതേസമയം റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തന്നെയും സുഹൃത്ത് നവാസിനെയും അക്രമിച്ചുവെന്ന പരാതിയിലാണ് കേസ്. ഇരുവര്‍ക്കുമിടയിലെ വ്യക്തിപരമായ പ്രശ്‌നമെന്തെന്ന് വ്യക്തമല്ല. ആല്‍വിന്‍ ആന്റണിയുടെ മകന്‍ റോഷന്‍ ആന്‍ഡ്രൂസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുണ്ട്.