Asianet News MalayalamAsianet News Malayalam

'പൊമ്പളൈ ഒരുമൈ' സൈന പ്ലേയിലൂടെ; റിലീസ് തീയതി പ്രഖ്യാപിച്ചു

കഥ, തിരക്കഥ, സംഭാഷണം വിപിന്‍ ആറ്റ്‌ലി, ജിനി കെ എന്നിവർ ചേർന്ന്

Pombalai Orumai to be released through saina play ott platform release date announced
Author
First Published May 27, 2024, 8:49 AM IST

വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്യുന്ന പൊമ്പളൈ ഒരുമൈ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒടിടി പ്ലാറ്റ്ഫോം ആയ സൈന പ്ലേയിലൂടെ മെയ് 31 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, റ്റ്വിങ്കിള്‍ ജോബി, സാജിദ് യഹിയ, ശിവന്‍ മേഘ, ശില്‍പ അനിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാക്രോം പിക്‌ചേഴ്സ് നിർമ്മിക്കുന്ന 'പൊമ്പളൈ ഒരുമൈ'യുടെ കഥ, തിരക്കഥ, സംഭാഷണം വിപിന്‍ ആറ്റ്‌ലി, ജിനി കെ എന്നിവർ ചേർന്ന് എഴുതുന്നു. സഹനിര്‍മ്മാണം ജയന്‍ ഗോപി, റാഫി ആന്റണി, ഛായാഗ്രഹണം സിറാജുദ്ദീന്‍ സൈനുദ്ദീന്‍, ആശയം റിന്റു ആറ്റ്‌ലി, സംഗീതം, പശ്ചാത്തല സംഗീതം നിനോയ് വർഗീസ്, ചിത്രസംയോജനം ഗോപകുമാര്‍ നമ്പ്യാര്‍, സഹ ഛായാഗ്രഹണം അഹമ്മദ് സാഹിദ്, നജ്മല്‍ കെ എ, കലാസംവിധാനം മുകുന്ദന്‍ മാമ്പ്ര, മുഖ്യ സഹസംവിധാനം ജിനി കെ, സഹസംവിധാനം ശില്‍പ അനില്‍, സംവിധാന സഹായികള്‍ ജഗദീഷ് ശങ്കരന്‍, റ്റ്വിങ്കിള്‍ ജോബി, നിര്‍മ്മാണ നിര്‍വ്വഹണം ശിവന്‍ മേഘ, ശബ്ദ രൂപകല്‍പ്പന വിഷ്‌നേഷ് ബോസ്, ശബ്ദ മിശ്രണം ദീപു ഷൈന്‍, സ്റ്റുഡിയോ വാക്മാന്‍ സ്റ്റുഡിയോ, പരസ്യകല  ആര്‍ട്ടോകാര്‍പസ്, പി ആര്‍ ഒ- എ എസ് ദിനേശ്.

 

ALSO READ : നവാ​ഗത സംവിധായകന്‍റെ 'സമാധാന പുസ്തകം'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios