ടിപ്സ് മ്യൂസിക് ആണ് ചിത്രത്തിന്‍റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്

ഒരു കാലത്ത് സിനിമകളുടെ മുഖ്യ വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായിരുന്നു ഓഡിയോ റൈറ്റ്സ്. ഓഡിയോ കാസെറ്റുകളുടെ കാലത്ത് വലിയ മൂല്യമുണ്ടായിരുന്ന സിനിമാഗാന വിപണി എംപി3യുടെയും ഇന്‍റര്‍നെറ്റിന്‍റെയും കടന്നുവരവോടെ ഇടിവ് നേരിട്ടു എന്നത് ശരിയാണ്. എന്നാല്‍ ഇപ്പോഴിതാ ഒരു തമിഴ് ചിത്രം ഓഡിയോ റൈറ്റ്സില്‍ ഒരു മികച്ച തുക നേടിയിരിക്കുകയാണ്. മറ്റേതുമല്ല, മണി രത്നത്തിന്‍റെ വരാനിരിക്കുന്ന ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ആണ് ഈ ചിത്രം.

ദൃശ്യങ്ങള്‍ക്കും ആഖ്യാന മികവിനുമൊപ്പം എപ്പോഴും മികച്ച ഗാനങ്ങളും അടങ്ങിയതായിരിക്കും മണി രത്നം ചിത്രങ്ങള്‍. കരിയറിലെ സ്വപ്ന പ്രോജക്റ്റ് എന്ന് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ടിപ്സ് മ്യൂസിക് ആണ് ചിത്രത്തിന്‍റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 25 കോടിക്കാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നു.

Scroll to load tweet…

അതേസമയം സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ഇന്നാണ്. വൈകിട്ട് ആറിന് ചെന്നൈയില്‍ നടക്കുന്ന ടീസര്‍ പുറത്തിറക്കലില്‍ മണി രത്നത്തിനൊപ്പം ചിത്രത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുമെന്നാണ് വിവരം. സോഷ്യല്‍ മീഡിയയിലൂടെ അതത് ഭാഷയിലെ പ്രമുഖ താരങ്ങളാണ് ടീസര്‍ പുറത്തിറക്കുക. തമിഴ് പതിപ്പ് സൂര്യയും തെലുങ്ക് പതിപ്പ് മഹേഷ് ബാബുവും മലയാളം മോഹന്‍ലാലും കന്നഡ രക്ഷിത് ഷെട്ടിയും ഹിന്ദി അമിതാഭ് ബച്ചനുമാണ് പുറത്തിറക്കുക.

Scroll to load tweet…

ചിത്രത്തിലെ ചില പ്രധാന ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറക്കാര്‍ കഴിഞ്ഞ ദിനങ്ങളില്‍ പുറത്തുവിട്ടത് വൈറല്‍ ആയിരുന്നു. കാര്‍ത്തി, വിക്രം, ഐശ്വര്യ റായ്, തൃഷ എന്നിവരുടെ ക്യാരക്റ്റര്‍ പോസ്റ്ററുകളാണ് പുറത്തെത്തിയത്.

ALSO READ : ടിനു പാപ്പച്ചൻ ചിത്രത്തിൽ നായകനാവാൻ കുഞ്ചാക്കോ ബോബന്‍