ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ കണ്‍സെപ്ഷ്വല്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം എന്നാണ് ചിത്രീകരണൺ തുടങ്ങുകയെന്ന് വ്യക്തമല്ല. ചിത്രത്തിലെ നായികയെ കുറിച്ചാണ് പുതിയ വാര്‍ത്ത.

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ മുൻ നിരയിരുള്ള താരങ്ങളില്‍ ഒരാളാണ് പൂജ ഹെഗ്‍ഡെ. ഒരു സിനിമയ്‍ക്ക് 2.5 കോടി രൂപയാണ് പൂജ ഹെഗ്‍ഡെ വാങ്ങിക്കുന്നത്. ദുല്‍ഖര്‍ സിനിമയിലെ നായികയാകാൻ പൂജ ഹെഗ്‍ഡെ പ്രതിഫലം കുറച്ചുവെന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്. പ്രഭാസിന്റെ നായികയായി രാധേ ശ്യാം എന്ന സിനിമയാണ് പൂജ ഹെഗ്‍ഡെ ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ദുല്‍ഖര്‍ ചിത്രത്തില്‍ എന്തായാരിക്കും പൂജ ഹെഗ്‍ഡെയുടെ കഥാപാത്രം എന്നത് വ്യക്തമല്ല. പൂജ ഹെഗ്‍ഡെ കൂടി വരുന്നതോടെ തെലുങ്കില്‍ സിനിമയ്‍ക്കായുള്ള കാത്തിരിപ്പ് ആകാംക്ഷയുണ്ടാക്കുന്നതാണ്.

കീര്‍ത്തി സുരേഷ് നായികയായ മഹാനടി എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ആദ്യമായി തെലുങ്കിലെത്തിയത്.

ദുല്‍ഖര്‍ ലെഫ്റ്റനന്റ് ആയ ചിത്രം 1964ന്റെ പശ്ചാത്തലത്തില്‍ ഒരു പിരീഡ് ഡ്രാമയായിട്ടാണ് എടുക്കുക.