Asianet News MalayalamAsianet News Malayalam

ജോഷി ചിത്രം 'പൊറിഞ്ചു മറിയം ജോസ്' ഓഗസ്റ്റ് 15 ന് തിയേറ്ററിലെത്തും. ആകാംക്ഷയോടെ ആരാധകര്‍

പുതുതലമുറ അഭിനേതാക്കളെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന ജോഷി ചിത്രം എന്ന പ്രത്യേകതയും പൊറിഞ്ചു മറിയം ജോസിനുണ്ട്

porinju mariam jose release on augest 15
Author
Trivandrum, First Published Jul 20, 2019, 2:25 PM IST

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം  ജോഷി ഒരുക്കുന്ന ചിത്രമാണ് 'പൊറിഞ്ചു മറിയം ജോസ്'. അഭിലാഷ‌് എൻ ചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജും, നൈല ഉഷയും, ചെമ്പന്‍ വിനോദുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.porinju mariam jose release on augest 15

പുതുതലമുറ അഭിനേതാക്കളെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ജോഷി ചിത്രം എന്ന പ്രത്യേകതയും പൊറിഞ്ചു മറിയം ജോസിനുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയാണ്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകന്‍ ആയി എത്തുന്ന ചിത്രം കൂടിയാണ് പൊറിഞ്ചു മറിയം ജോസ്.porinju mariam jose release on augest 15

ചിത്രത്തില്‍ കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രമായി ജോജു എത്തുമ്പോള്‍ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തന്‍പള്ളി ജോസായി ചെമ്പന്‍ വിനോദും വേഷമിടുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

porinju mariam jose release on augest 15
 

Follow Us:
Download App:
  • android
  • ios