Asianet News MalayalamAsianet News Malayalam

പൊറിഞ്ചു മറിയം ജോസ് വരുന്നൂ, പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഓഗസ്റ്റ് 23നാണ് ചിത്രം റിലീസ് ചെയ്യുക.

Porinju Mariam Jose releasing on 23rd August
Author
Kochi, First Published Aug 17, 2019, 1:31 PM IST

 

മഴ ദുരിതത്തെ തുടര്‍ന്ന് പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് നീട്ടിവച്ചിരുന്നു. ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് 23നാണ് ചിത്രം റിലീസ് ചെയ്യുക.

നാല് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് ജോസുമാണ് എത്തുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി  പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിംഗ് ശ്യാം ശശിധരന്‍.

ജോസഫിലെ ടൈറ്റില്‍ കഥാപാത്രത്തിന് ശേഷം ജോജു ജോര്‍ജ്ജ് നായകനാവുന്ന ചിത്രവുമാണ് പൊറിഞ്ചു മറിയം ജോസ്. ചാന്ദ് വി ക്രിയേഷന്‍സ് ആണ് കേരളത്തിലെ വിതരണം.

Follow Us:
Download App:
  • android
  • ios