നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് ജോസുമാണ് എത്തുന്നത്. ജോഷി എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ പുതുതലമുറ അഭിനേതാക്കളെ പ്രധാന കഥാപാത്രങ്ങളാക്കുന്ന ചിത്രമെന്ന നിലയില്‍ പ്രതീക്ഷ നല്‍കുന്ന പ്രോജക്ടാണ് ഇത്.

ഡേവിഡ് കാച്ചപ്പിള്ളി  പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിംഗ് ശ്യാം ശശിധരന്‍. 

ജോസഫിലെ ടൈറ്റില്‍ കഥാപാത്രത്തിന് ശേഷം ജോജു ജോര്‍ജ്ജ് നായകനാവുന്ന ചിത്രവുമാണ് പൊറിഞ്ചു മറിയം ജോസ്. ചാന്ദ് വി ക്രിയേഷന്‍സ് ആണ് കേരളത്തിലെ വിതരണം.