നടിമാരായ പ്രമീള ജോഷായ്, ശ്രുതി ഹരിഹരൻ, ആക്റ്റിവിസ്റ്റ് വിമല കെ എസ് അടക്കം അഞ്ച് വനിതകള്‍ സമിതിയില്‍

ബെംഗളൂരു: കന്നഡ സിനിമാ മേഖലയിൽ ഇന്‍റേണൽ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി രൂപീകരിച്ച് കർണാടക ഫിലിം ചേംബർ. തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന പോഷ് നിയമ പ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. 11 അംഗ സമിതിയാണ് രൂപീകരിക്കപ്പെട്ടത്. 

സംവിധായിക കവിത ലങ്കേഷ് അധ്യക്ഷയായ സമിതിയിൽ നടിമാരായ പ്രമീള ജോഷായ്, ശ്രുതി ഹരിഹരൻ, ആക്റ്റിവിസ്റ്റ് വിമല കെ എസ് അടക്കം അഞ്ച് വനിതകളുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന വനിതാ കമ്മിഷൻ ഐസിസി രൂപീകരിക്കാത്തതിന് കര്‍ണാടക ഫിലിം ചേംബറിനെതിരെ ശക്തമായ വിമർശനമുന്നയിച്ചിരുന്നു. 15 ദിവസത്തിനകം ഐസിസി രൂപീകരിച്ചില്ലെങ്കിൽ കാരണം കാണിക്കണമെന്ന് നോട്ടീസ് നൽകിയതിനെത്തുടർന്നാണ് ഇപ്പോൾ സമിതി രൂപീകരിച്ചിരിക്കുന്നത്.

നേരത്തെ മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് രാജ്യവ്യാപകമായി ചര്‍ച്ചയായിരുന്നു. മറ്റ് ഭാഷാ സിനിമാ മേഖലകളിലും സമാന രീതിയിലുള്ള കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും അതത് സിനിമാ മേഖലകളിലെ സ്ത്രീകളില്‍ ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ALSO READ : ചെമ്പന്‍ വിനോദിനൊപ്പം അപ്പാനി ശരത്തും ശ്രീരേഖയും; 'അലങ്ക്' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം