Asianet News MalayalamAsianet News Malayalam

അതെ, നാനി ആ വമ്പൻ ചിത്രത്തില്‍ അതിഥിയാകും

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ചിത്രത്തില്‍ നാനിയുമുണ്ടാകും.

Prabas Kalki 2898 AD film Nani to do cameo charecter report out hrk
Author
First Published Jun 26, 2024, 12:54 PM IST

തെലുങ്കിലെ യുവ നടൻമാരില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമാണ് നാനി. തെലുങ്കില്‍ നാനി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായകനായെത്തിയിട്ടുണ്ട്. നാനി നായകനായി വേഷമിടുന്ന ഓരോ ചിത്രങ്ങളും പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലും നടൻ നാനി ഒരു അതിഥി കഥാപാത്രമായി എത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

നാനി വീണ്ടും ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ നായകനാകുമെന്ന റിപ്പോര്‍ട്ട് അടുത്തിടെ ചര്‍ച്ചയായിരുന്നു. നാനി നായകനായി എത്തുന്ന ചിത്രം തുടങ്ങുക ജൂലൈയിലായിരിക്കും എന്നും ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. അപ്‍ഡേറ്റില്‍ നാനിയുടെ ആരാധകര്‍ ആവേശത്തിലാണ്. ദസറ എന്ന വൻ ഹിറ്റിന്റെ സംവിധായകൻ ശ്രീകാന്ത് ഒഡേലയുടെ പുതിയ ഒരു ചിത്രത്തില്‍ നാനി നായകനാകുന്നതിനാല്‍ റിപ്പോര്‍ട്ട് ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്

സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയില്‍ നാനി അവതരിപ്പിച്ചത് 'ധരണി'യെയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീര്‍ത്തി സുരേഷ് 'വെണ്ണേല' എന്ന നായികാ വേഷത്തില്‍ 'ദസറ'യിലെത്തി. നാനി നായകനായി വേഷമിട്ടപ്പോള്‍ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും 'ദസറ'യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിര്‍മാണം സുധാകർ ചെറുകുരി നിര്‍വഹിക്കുന്നു.

നാനി നായകനായി വേഷമിട്ട പ്രദര്‍ശനത്തിനെത്തിയ ചിത്രം ഹായ് നാണ്ണായും അടുത്തിടെ ഹിറ്റായിരുന്നു.മൃണാള്‍ താക്കൂറാണ് നായികയായി എത്തിയിരിക്കുന്നത്. ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ. നാനിയും മൃണാള്‍ താക്കൂറും ഒന്നിച്ച ചിത്രം മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്.  

Read More: ഞെട്ടിച്ച് പ്രഭാസ്, ഒരു ലക്ഷം ടിക്കറ്റുകള്‍ വിറ്റു, കല്‍ക്കി 2898 എഡിയുടെ കളക്ഷൻ യുഎസ്സില്‍ വൻ നേട്ടത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios